വാര്‍ത്താ വിവരണം

ജീവൻ വേണമെങ്കിൽ ഓടിക്കോ...

5 April 2018
Reporter: shanil cheruthazham

ജീവൻ വേണമെങ്കിൽ ഓടിക്കോ....

ഇന്ന് എടാട്ട് കണ്ണങ്ങാട്ട് വലിയ അത്യാഹിതം സംഭവിച്ചേനെ. ജീവൻ വേണമെങ്കിൽ ഓടിപ്പോവുക എന്ന സമീപനമാണ് ചില ബസുകൾക്ക്.

ഏറ്റവും പുതിയ ഒരു സംഭവം പറയാം കുഞ്ഞിമംഗലം സ്വദേശി വിജേഷ്  ഭാര്യയും മരുമകനുമായി ബൈക്കിൽ പയ്യന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കണ്ണൂരിലേക്ക് പോപ്പിൻസ് ബസ് അതിവേഗം ഓവർടേക്ക് ചെയ്തു വരുന്നു . ബസ്സ് ഇപ്പോൾ ഇടിക്കുമെന്നായപ്പോൾ ബൈക്ക് റോഡിൽ നിന്നു താഴെയിറക്കി.  തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന്  കണ്ടുനിന്നവർ പറഞ്ഞു. ബസിനെതിരെ കേസ് കൊടുക്കണം എന്ന്  നാട്ടുകാർ. ബസ്സ് പിലാത്തറ ബസ്റ്റാൻഡ് വിട്ടപ്പോൾ വിജേഷ് ബസ് ഡ്രൈവറെ  കാര്യങ്ങൾ ബോധിപ്പിച്ചു. ചില സിനിമ കഥകൾ പോലെ ക്ലൈമാക്സ്  " ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ".

കഥാനായകൻ  മലയാളഭാഷാ നിഘണ്ടു കൈകാര്യം ചെയ്യുന്നതിൽ അത്ര മിടുക്കനും അല്ല.  മനസ്സിന്റെ അരിശം തീർക്കാൻ കുറച്ച് വെജിറ്റേറിയൻ പ്രേയോഗങ്ങൾ മാത്രം നടത്തി. 
ബസ്സിന്റെ നമ്പർ , ഡ്രൈവർ എന്നിവരുടെ ഫോട്ടോ  എടുക്കാനും കഥാനായകൻ മറന്നില്ല.
(നിങ്ങൾക്കായി പിലാത്തറ ഡോട് കോം ഷെയർ ചെയ്യുന്നുണ്ട് )

Nb: മരണപ്പെട്ടാൽ റീത്തുമായി ഡ്രൈവർ വരുമോ, അതോ പാവം ബസ് മുതലാളി വരുമോ എന്ന്  ചോദിക്കാൻ കഥാനായകൻ പറഞ്ഞു.

പോപ്പിൻസ് ബസ് ഡ്രൈവർ

Tags:
loading...