വാര്‍ത്താ വിവരണം

കോറോം വോളി ഇന്ന് ആരംഭിക്കും

7 April 2018
Reporter: saranya

കോറോം : യുവശക്തി കോറോം സംഘടിപ്പിക്കുന്ന   കോറോം രക്തസാക്ഷി  സ്മാരക  വോളി ഫെസ്ററ് ഇന്ന് ആരംഭിക്കും. കോറോം രക്തസാക്ഷി  നഗറില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വോളി നൈറ്റ് ടി.വി രാജേഷ് എംഎൽഎ ഉല്‍ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എം. അമ്പു അധ്യക്ഷനാകും. വിവിധ ദിവസങ്ങളില്‍ മുനിസിപ്പല്‍  ചെയര്‍മാന്‍ ശശി വട്ടകൊവ്വല്‍, സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ടി.എെ. മധുസൂദനന്‍, ഏറിയ സെക്രട്ടറി കെ.പി. മധു എന്നിവര്‍ മുഖ്യാതിഥികള്‍ ആവും.                                    ഉദയ പരവന്തട്ട, ഫീനിക്സ് പാണപ്പുഴ, പാരഡൈസ് പരപ്പ, റെഡ് സ്ററാര്‍ പേരൂല്‍, വോളി ഫ്രന്‍ഡ്സ് കണ്ടോത്ത്, സംഘം കുന്നരു എന്നീ ടീമുകൾ തമ്മിലാണ് മത്സരം.
ഗ്രാമീണ വോളിയും പരിപാടിയോട് അനുബന്ധമായി നടക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.Tags:
loading...