വാര്‍ത്താ വിവരണം

എ പ്ലസ് ഗ്രേഡ് പ്രഖ്യാപനവും, അനുമോദനവും

11 April 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക വായനശാല ഗ്രന്ഥാലയം എ പ്ലസ് ഗ്രേഡ് പ്രഖ്യാപനവും, അനുമോദനവും ഏപ്രിൽ 12 വ്യഴാഴ്ച വൈകുന്നേരം 5:30ന് വായനാ പന്തലിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ വി എസ്സ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. തിളപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വൈക്കത്ത് നാരായണൻ മാസ്റ്റർ അനുമോദനം നിർവ്വഹിക്കുന്നു. പരിപാടിയുടെ മുന്നോടിയായി ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് തെരുവരങ്ങിൽ സജിത്ത് വിളയാങ്കോട് രചനയും, സംവിധാനവും നിർവ്വഹിച്ച് പുരോഗമന കലാസാഹിത്യ സംഘം കടന്നപ്പള്ളി അവതരിപ്പിക്കുന്ന പ്രജാപതി ,അന്നൂർ സൗഹൃദ കുടുംബവേദി അവതരിപ്പിക്കുന്ന പ്രച്ഛന്നവേഷം (രചന സംവിധാനം രഞ്ജി കാങ്കോൽ) എന്നീ നാടകങ്ങൾ അരങ്ങേറുന്നതാണ്.


Tags:
loading...