വാര്‍ത്താ വിവരണം

കണ്ണൂർ -കാസർഗോഡ് ജില്ലാതല വടംവലി മത്സരം താറ്റ്യേരിയിൽ

13 April 2018
Reporter: Shuhail Chattiol

കണ്ണൂർ -കാസർഗോഡ് ജില്ലാതല വടംവലി മത്സരം താറ്റ്യേരിയിൽ


മാതമംഗലം താറ്റ്യേരി ഭാവന കലാ - കായിക വേദിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 13 ന് വൈകു: 5.30ന് പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ നിർവ്വഹിക്കും. കായിക താരങ്ങൾക്കുള്ള ജഴ്സി വിതരണവും ലോഗോ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലൻ നിർവ്വഹിക്കും.തുടർന്ന് കണ്ണൂർ -കാസർഗോഡ് ജില്ലാതല വടംവലി മത്സരം നടക്കും. ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000 ,7000, 5000, 3000 രൂപ വീതം കാഷ് അവാർഡുകൾ നൽകും. ജില്ലാ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. താറ്റ്യേരി പളളിക്കു സമീപത്തുള്ള ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.Tags:
loading...