കല്യാശ്ശേരി വാര്‍ത്താ വിവരണം

മഴക്കെടുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിയാരത്തുനിന്ന് 126520 രൂപ കൈമാറി

13 August 2018
Reporter: mahesh lalu
കണ്ണൂർ : പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്കായി പരിയാരം മെഡിക്കൽ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വ ത്തിൽ ശേഖരിച്ച 1,16,300 രൂപയും, പരിയാരം മെഡിക്കൽ കോളേജ് യൂണിയനും എസ്.എഫ്.ഐ മെഡിക്കൽ കോളേജ് യൂണിറ്റ് കമ്മിറ്റിയും ശേഖരിച്ച 10220 രൂപയും ടി.വി രാജേഷ് എം.എൽ.എ യ്ക്ക് കൈമാറി. പരിയാരത്ത് പ്രത്യേകമായി നടന്ന ചടങ്ങിലാണ് 1,26,520 രൂപ കൈമാറിയത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ ഒരുദിവസത്തെ വേതനവും, ഡയരക്ടർ ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇനത്തിലുള്ള തുകയും സൊസൈറ്റിയുടെ തനത്ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയും ചേർന്നാണ് ഇത്രയും തുക കണ്ടെത്തിയത്. പ്രസ്തുത തുകയ് ക്കുള്ള ചെക്കുകൾ സ്വീകരിച്ച ശേഷം ആ ചടങ്ങിൽ വെച്ചുതന്നെ വില്ലേജ് ഓഫീസർ അബ്ദുൾ കരീമിന് ടി.വി രാജേഷ് എം.എൽ.എ കൈമാറി. ചടങ്ങിൽ മാടായി ബാങ്ക് പ്രസിഡന്റ് പി.പി ദാമോദരൻ, സി.പി.ഐ.എം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, പരിയാരം മെഡിക്കൽ കോളേജ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി ബാലകൃഷ്ണൻ, സൊസൈറ്റി പ്രസിഡന്റ് കെ അശോകൻ, മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചാന്ദ്‌നി എന്നിവർ സംസാരിച്ചു.loading...