വാര്‍ത്താ വിവരണം

മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവത്തിന് കൊടിയേറി

16 April 2018
മല്ലിയോട് ഊര് വക കോട്ടക്കുന്ന്, ഏഴിലോട് എന്നിവിടങ്ങളില്‍നിന്ന് കാഴ്ചവരവ്.

മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവത്തിന് ശനിയാഴ്ച രാവിലെ മുഖ്യ കര്‍മി ഷിജു മല്ലിയോടന്‍ കൊടിയേറ്റി. 15-ന് വൈകീട്ട് മല്ലിയോട് ഊര് വക കോട്ടക്കുന്ന്, ഏഴിലോട് എന്നിവിടങ്ങളില്‍നിന്ന് കാഴ്ചവരവു, കരിമരുന്നുപ്രയോഗം ഉണ്ടായി . തുടര്‍ന്ന് ഗിന്നസ് പക്രു നയിച്ച  സംഗീത ഹാസ്യ സന്ധ്യ നടന്നു.

 16-ന് വടക്കുമ്പാട് ഊര് വക എടാട്ടുനിന്ന് കാഴ്ചവരവ്. രാത്രി 10.30ന് വിനീത് ശ്രീനിവാസന്‍ നയിക്കുന്ന വിനീത് നൈറ്റ്. 17-ന് തലായി ഊര് വക കാഴ്ചവരവ്. തുടര്‍ന്ന് കരിമരുന്നു പ്രയോഗം. 10.30 ന് നാടകം അവനവന്‍ തുരുത്ത്. 18-ന് കുതിരുമ്മല്‍ ഊര് വക മാട്ടുമ്മല്‍ കളരിയില്‍നിന്ന് കാഴ്ചവരവ്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 10.30 ന് നാടകം മനഃസാക്ഷിയുള്ള സാക്ഷി. 19-ന് രാവിലെ മുതല്‍ തെയ്യങ്ങള്‍ കെട്ടിയാടും. രാത്രി 8.30 ന് തെക്കേനടയില്‍ വെള്ളോട്ടു കുടക്കാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത്. 11-ന് കരിമരുന്നുപ്രയോഗവും ഉണ്ടാകും.

കുതിരുമ്മല്‍ ഊര് കാഴ്ച കമ്മിറ്റി ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ച സി.സി.ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മം ഷിജു മല്ലിയോടന്‍ നിര്‍വഹിച്ചു.

 
Tags:
loading...