വാര്‍ത്താ വിവരണം

മല്ലിയോട്ട് പാലോട്ട്കാവ് കുതിരുമ്മല്‍ ഊര് വക കാഴ്ചവരവും നാടകവും ഇന്ന്‌

18 April 2018
Reporter: Shanil Cheruthazham

കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ട്കാവ് വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച കുതിരുമ്മല്‍ ഊര് വക പ്രത്യേക പരിപാടികള്‍ നടക്കും.

വൈകീട്ട് ഏഴിന് മാട്ടുമ്മല്‍ കളരിയില്‍നിന്ന് കാഴ്ചവരവ്. രാത്രി 10.30-ന് നാടകം. മനഃസാക്ഷിയുള്ള സാക്ഷി. തുടര്‍ന്ന് കരിമരുന്നുപ്രയോഗം. പുലര്‍ച്ചെ മൂന്നിന് മടയില്‍ ചാമുണ്ഡി തൃപ്പാണിക്കരയിലേക്ക് മാലയെടുക്കാന്‍ പോകല്‍ ചടങ്ങ്. തുടര്‍ന്ന് തെക്കെനടയില്‍ പുതിയ ഭഗവതി, ചാമുണ്ഡിയുടെ അകമ്പടിയോടെ എഴുന്നള്ളത്തും വിവിധ തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടാകും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് പാലോട്ടു ദൈവത്തിന്റെ പുറപ്പാട്. വൈകീട്ട് 8.30-ന് വെള്ളോട്ടു കുടക്കാരുടെ അകമ്പടിയോടെ തെക്കേനടയില്‍ എഴുന്നള്ളത്ത്. 11.30-ന് കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.





രാത്രി 10.30-ന് നാടകം. മനഃസാക്ഷിയുള്ള സാക്ഷി

whatsapp
Tags:
loading...