വാര്‍ത്താ വിവരണം

പിലാത്തറ വ്യാകുലമാതാ ദേവാലയ തിരുനാള്‍ ഉത്സവം

18 April 2018
Reporter: pilathara.com

പിലാത്തറ:വ്യാകുലമാതാ ദേവാലയ തിരുനാള്‍ ഉത്സവം 22 മുതല്‍ മേയ് രണ്ടുവരെ നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് ഇടവക വികാരി ഫാ. ജോയി പൈനാടത്ത് പത്തുദിവസത്തെ ആഘോഷത്തിന് കൊടിയേറ്റും.

തുടര്‍ന്ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും. ഫാ. സാബു തോബിയാസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന് ദിവ്യബലി ഉണ്ടാകും. 23 മുതല്‍ 28 വരെ 5.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. 29-ന് രാവിലെ ഒനപതിന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ജപമാലയ്ക്ക് ഡോ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനാകും.

30-ന് 4.30ന് ജപമാലയ്ക്ക് മോണ്‍ ആന്റണി പയസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. മേയ് ഒന്നിന് തിരുനാള്‍ ദിനാഘോഷം. 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഒരു മണിക്ക് സ്‌നേഹവിരുന്ന്. വൈകീട്ട് 6.30ന് കലാ സായാഹ്നത്തില്‍ ദേവാലയത്തെക്കുറിച്ചുള്ള ഹസ്വചിത്രം 'പള്ളിമണി'യുടെ പ്രദര്‍ശനം നടക്കും.

രണ്ടിന് 5.30ന് തിരുനാളിന് കൊടിയിറങ്ങും. ഫാ. രാജു ക്രിസ്തുദാസന്റെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി നടക്കും. പത്രസമ്മേളനത്തില്‍ ഫാ. ലിനോ പുത്തന്‍വീട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി കെ.ജി.വര്‍ഗീസ്, ട്രഷറര്‍ ബിനു സെബാസ്റ്റ്യന്‍, പി.ആന്റണി, ഐസക് പിലാത്തറ, വികാരി ഫാ. ജോയി പൈനാടത്ത് എന്നിവര്‍ പങ്കെടുത്തു.Tags:
loading...