വാര്‍ത്താ വിവരണം

ചട്ടിയോൾ നവപ്രഭ വോളി 2018 ഏപ്രിൽ 20,21 ന് നടക്കും

19 April 2018
Reporter: Shuhail Chattiol

 

ചട്ടിയോൾ.നവപ്രഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നവപ്രഭ വോളി 2018 ന് ഏപ്രിൽ 20, 21 ന് നടക്കും.

ഫൈറ്റേഴ്‌സ് പാണപ്പുഴ, കൈരളി പെരിന്തട്ട, ഉദയ പെരിന്തട്ട, നവപ്രഭ ചട്ടിയോൾ, റെഡ്സ്റ്റാർ പേരൂൽ, റെഡ് സ്റ്റാർ ആലക്കാട് എന്നിവർ മത്സരിക്കും. ഫൈനൽ മത്സരം 21 ന് വൈകിട്ട് 9 മണിക്ക് നടക്കും.

20 ന് വൈകിട്ട് 6 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി സത്യപാലൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ രാജൻ പി പി അധ്യക്ഷനാകും. 21 ന് പി പത്മാക്ഷി സമ്മാനദാനം നിർവ്വഹിക്കുന്നതോട് കൂടി  സമാപിക്കും.



whatsapp
Tags:
loading...