വാര്‍ത്താ വിവരണം

ചക്കപ്പായസം നല്‍കി സീഡംഗങ്ങള്‍ പ്രിന്‍സിപ്പലിനെ യാത്രയാക്കി

20 April 2018
Reporter: pilathara.com

മാത്തില്‍: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച് അതേ സ്‌കൂളില്‍ അധ്യാപിക, പ്രഥമാധ്യാപിക, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍വഹിച്ച് വിരമിക്കുന്ന ഐ.സി.ജയശ്രീയെ സീഡംഗങ്ങള്‍ ചക്കപ്പായസം നല്‍കി യാത്രയാക്കി. സീഡംഗങ്ങള്‍, ഭൂമിത്രസേന, ദേശീയ ഹരിതസേന എന്നിവരാണ് യാത്രയയപ്പ് നല്‍കിയത്. പച്ചച്ചക്ക, ചക്കക്കുരു എന്നിവ ഉപയോഗിച്ചാണ് പായസമുണ്ടാക്കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പായസം നല്‍കി. യാത്രയയപ്പ് പഞ്ചായത്തംഗം പി.വി.കാഞ്ചന ഉദ്ഘാടനംചെയ്തു. കെ.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. എം.പി.കുഞ്ഞിക്കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഐ.സി.ജയശ്രീ, പ്രഥമാധ്യാപകന്‍ പി.ഭരതന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളായ സി.ശരത്, ടി.മിഥുന്‍ബാബു, എം.പി.ഉണ്ണിക്കൃഷ്ണന്‍, എം.എച്ച്.വിപിന്‍ദാസ്, വി.വി.അഞ്ജന, കെ.യഥുരാജ് എന്നിവര്‍ നേതൃത്വംനല്‍കി.



whatsapp
Tags:
loading...