വിവരണം കൃഷി


അമിട്ട് - ഏത് പൂ ചെടികളും തഴച്ചു വളരാൻ ഒരു വളർച്ചാ ത്വരകം

Reporter: pilathara.com

#അമിട്ട്

അമിട്ട് എന്താണെന്നും ,അമിട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ ,അമിട്ട് ഉണ്ടാക്കുന്ന രീതി ഇവയൊക്കെ ചുവടെ ചേർക്കുന്നു .

അമിട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ

ഇത് പൂച്ചെടികൾക്കാണ് ഉത്തമം ,ഇത് കൊടുത്താൽ പെട്ടെന് ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ ഉണ്ടാകും .  40 ദിവസം കഴിഞ്ഞ പൂച്ചെടികൾക്ക് മാത്രമേ ഉപയോഗിക്കാവു .

പച്ചക്കറി ചെടികൾക്ക് ഉപയോഗിക്കാം പക് ഷേ ശരിക്ക് വളർച്ചെത്തിയ ചെടികൾക്ക് മാത്രം ഉപയോഗിക്കുക ഏകദേശം 45 ദിവസം കഴിഞ്ഞ ചെടികൾക്ക് .

അമിട്ട് ഉണ്ടാക്കിയ പാടെ ഉപയോഗിക്കുക .സൂക്ഷിച്ച് വെച്ച് ഉപയോഗിക്കരുത് , അമിട്ട് പുളിപ്പിച്ച് ഉപയോഗിക്കരുത് .

അമിട്ട് കൂടുതൽ പൂക്കൾ ഉണ്ടാകാനും , കായകൾ ഉണ്ടാകാനും ഉപയോഗിക്കുന്ന ഒരു വളമാണ് .

അമിട്ട് ആദ്യം ഒരു ചെടിയിൽ പരീക്ഷിച്ച് റിസൽട്ട് മനസ്സിലാക്കിയ ശേഷം മാത്രം മറ്റ് ചെടികൾക്ക് ഉപയോഗിക്കുക

അമിട്ട് 15 ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുക .

എത്തപ്പഴത്തിന്റെ പഴത്തൊലിയിൽ പൊട്ടാസ്യം കണ്ടന്റ് ഉണ്ട് . പെട്ടെന്ന് പൂവിടും വളർച്ച എത്താതെ അതു കൊണ്ട് ചെടികൾ വളർന്നതിന് ശേഷം അമിട്ട് ഉപയോഗിക്കുക.


അമിട്ട് ഉണ്ടാക്കുന്ന രീതി

ഏത് പൂ ചെടികളും തഴച്ചു വളരാൻ ഒരു വളർച്ചാ ത്വരകം

ഈ അളവ് ഒരു ചെടിക്ക് കൊടുക്കുന്ന അളവാണ്

ഒരു ബനാന തൊലി +8 പേര്‍ക്ക് കുടിക്കാന്‍ എടുത്ത ചായയുടെ വേസ്റ്റ് ചണ്ടി+ 4 കോഴിമുട്ടയുടെ തോട് + ക്ലോറിന്‍ ചേരാത്ത 250ml വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ച് ഈഅളവ് ഒരു തടം ചെടി എന്നാകണക്കിന് 15 ദിവസത്തിൽ ഒരിക്കല്‍ കൊടുത്താല്‍ ചെടികള്‍ ഭ്രാന്ത് പിടിച്ചു വളരുകയും കായിക്കുകയും ചെയ്യും. പച്ചക്കറി ചെടികൾക്കും ഉപയോഗിക്കാം.

courtesy: FB KTG Krishithottam Group ( LiJO Joseph )loading...