വാര്‍ത്താ വിവരണം

കുളിപ്പെരുമയുമായി നിച്ചിലാംകുളം

13 October 2017
Reporter: Ramachandran kadankod
നിച്ചിലാംകുളം നല്കുന്ന  മഹത്തായൊരു സന്ദേശമുണ്ട്-അമ്പലകുളങ്ങളും സ്വകാര്യ കുളങ്ങളും തീണ്ടാപാടകലെ മാറ്റി നിർത്തപ്പെട്ടവർക്ക് അസ്വാദിച്ച് കുളിക്കാന് ഒരു സ്വന്തം കുളം

കടപ്പള്ളി പടിഞ്ഞാറെക്കരയിലെ നിച്ചിലാംകുളം ഇന്ന്  കുളിപ്രേമികള്‍ക്കാകെ ആവേശമാണ്. ഇടവപ്പാതി കനത്ത് കുളം നിറഞ്ഞു കവിയാന്‍ നോക്കിയിരിപ്പാണ് കുളിപ്രാന്തന്‍മാര്‍ പിന്നെ കുളത്തിന്റെ പരിസരം വാഹനങ്ങള്‍ കൊണ്ട് നിറയും . സൈക്കിള്‍ മുതല്‍ ഇന്നോവ  വരെ. ആരാലും അവഗണിക്കപ്പെട്ടുകിടന്നിരുന്നകുളം രണ്ടു വര്‍ഷം മുമ്പ് പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ചതോടെ ശാപമോക്ഷമായി. അദ്യമായി നീന്തല്‍ പഠിക്കുവര്‍ക്കും, പിച്ചവെച്ചു തുടങ്ങിയവര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നിര്‍മിതി. നീന്തല്‍ എക്‌സ്‌പേര്‍ട്‌സിനുള്ള വിശലമായ സൗകര്യം വേറെ. മുങ്ങാം കുഴിയിട്ടും  മലക്കം മറിഞ്ഞും കുളി തകര്‍ത്താസ്വദിക്കാന്‍ ഇതുപോലൊരു കുളം സമീപദേശങ്ങളിലെങ്ങുമില്ല. കൊളസ്ട്രാള്‍,ഷുഗര്‍ രോഗികള്‍ക്കും,വ്യായാമശീലകാര്‍ക്കും ഒരു പോലെ സൗകര്യപ്രദമാണ് ഈ കുളം. അതുകൊണ്ടുത്ത െനിച്ചിലാംകുളത്തിന്റെ പെരുമ ദേശങ്ങള്‍ താണ്ടി പരു കൊണ്ടിരിക്കുു.തളിപ്പറമ്പ്,മാ'ൂല്‍,ഓലയമ്പാടി തുടങ്ങിയ ദൂര ദിക്കുകളില്‍ നിുപോലും ദിനംപ്രതി കുളിപ്രേമികള്‍ ഈ കുളത്തിലേക്ക് ഒഴുകി എത്തുു.പുലര്‍ച്ചെ തുടങ്ങിയാല്‍ സന്ധ്യ മയങ്ങുതുവരെ നിച്ചിലാംകുളം പരിസരവും ജലകേളിരവത്താല്‍ മുകരിതമാവും ഒപ്പം വാഹനങ്ങളുടെ ഇരമ്പലും.ഒരേ സമയം നൂറോളം പേരുണ്ടാവും കുളിക്കാന്‍.അവധി ദിവസങ്ങളില്‍ സൂചി കുത്താന്‍ ഇടം കിത്തത്ര തിരിക്കായിരിക്കും.അസ്വാദിച്ച് കുളിക്കാന്‍ പറ്റുില്ലെ ചെറു പരാതിയുണ്ട് നാട്ടുകാര്‍ക്ക്.


നിച്ചിലാംകുളം നല്‍കുന്ന  മഹത്തായൊരു സന്ദേശമുണ്ട്-അമ്പലകുളങ്ങളും സ്വകാര്യ കുളങ്ങളും തീണ്ടാപാടകലെ മാറ്റി നിര്‍ത്തപ്പെ'വര്‍ക്ക് അസ്വാദിച്ച് കുളിക്കാന്‍ ഒരു സ്വന്തം കുളം-
മതേതരത്വത്തിന്റെ യഥാര്‍ത്ഥ പരിശ്്‌ചേദമാണ് നിച്ചിലാംകുളം.

 Tags:
loading...