വാര്‍ത്താ വിവരണം

കനിമധുരം പദ്ധതി അഞ്ചാം വർഷത്തിലേക്ക്

21 April 2018
Reporter: Tony Thomas

പയ്യന്നൂർ ∙ സി.കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തിവരുന്ന കനിമധുരം പദ്ധതി അഞ്ചാം വർഷത്തിലേക്ക്. 2014ൽ ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതിസൗഹൃദം എന്നീ ആശയങ്ങളിലൂന്നി ആരംഭിച്ച പദ്ധതി വഴി മൂന്നരലക്ഷം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഈ വർഷം സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ഹരിതകേരളം പദ്ധതിയാണ് പയ്യന്നൂർ മണ്ഡലത്തിൽ വിപുലമായി നടപ്പാക്കുന്നത്.

പഞ്ചായത്തുകളിൽ നഴ്സറിയുണ്ടാക്കിയും സോഷ്യൽ ഫോറസ്ട്രി നഴ്സറിയിലൂടെയും സീതാപ്പഴം, നെല്ലി, പേര, മാതളം, മുരിങ്ങ, കുടംപുളി, മാവ്, പ്ലാവ് തുടങ്ങിയ തൈകൾ ഉൽപാദിപ്പിച്ചു വിതരണം ചെയ്യും. രണ്ടുലക്ഷം തൈകൾ പഞ്ചായത്തുകൾ വഴിയും 75000 തൈകൾ സോഷ്യൽ ഫോറസ്ട്രി വഴിയും വിതരണം നടത്തി ഈവർഷം ഹരിതകേരളം - കനിമധുരം പദ്ധതി ജനങ്ങളിലെത്തിക്കും. ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു തുടങ്ങും.

അവലോകന യോഗത്തിൽ സി.കൃഷ്ണൻ എംഎൽഎ, എം.ഭാസ്കരൻ, പി.വി.ലക്ഷ്മണൻ നായർ, ജോയിന്റ് ബിഡിഒ പി.നാരായണൻ, സോഷ്യൽ ഫോറസ്ട്രി ഒഫിസർ കെ.ചന്ദ്രൻ, വി.വി.നാരായണൻ, കെ.രാജൻ, ഡോ. രാമന്തളി രവി, കെ.രാമചന്ദ്രൻ, പി.കരുണാകരൻ, പി.വി.പത്മനാഭൻ, രമേശൻ പേരൂൽ എന്നിവർ പ്രസംഗിച്ചു.Tags:
loading...