വാര്‍ത്താ വിവരണം

ജെ.സി.ഐ. ഏകദിന പരിശീലന ശില്പശാല

27 April 2018
Reporter: pilathara.com
Adv വാമന കുമാറിന്റെ ട്രെയിനിങ് പ്രോഗ്രാമിന്റെ പ്രസ്സ് കോൺഫറൻസ് പിലാത്തറയിൽ നടന്നു.

പിലാത്തറ: ജെ.സി.ഐ. പിലാത്തറയുടെ ഏകദിന പരിശീലന ശില്പശാല 29-ന് (ഞായറാഴ്ച )പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ നടക്കും. 'ഗ്രേറ്റ് പോസിബിലിറ്റി ഓഫ് സക്‌സസ്'എന്ന വിഷയത്തിലുള്ള പരിശീലനത്തിന് മുന്‍ ദേശീയ പ്രസിഡന്റും ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായ എ.വി.വാമന്‍കുമാര്‍ നേതൃത്വം നല്‍കും.  ട്രെയിനിങ് മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ അദ്ദേഹം 3000 പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.   ഒന്‍പതു മുതല്‍ അഞ്ചുമണി വരെ നടക്കുന്ന ക്ലാസില്‍ ബിസിനസ്, ഔദ്യോഗികം, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക സെഷനുകള്‍ ഉണ്ടാകും. ഫോണ്‍: 9744008877, 9495105042. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.കെ.ബിജോയ്, മേഖലാ ഉപാധ്യക്ഷന്‍ രതീഷ് കൃഷ്ണന്‍, മേഖലാ സെക്രട്ടറി വി.കെ.കൃഷ്ണദാസ്, ദേശീയപരിശീലകന്‍ പി.വി.സുരേന്ദ്രനാഥ്, കെ.പി.ഷനില്‍, കെ.സി.സുനില്‍ എന്നിവര്‍ പങ്കെടുത്തു.





രജിസ്‌ട്രേറ്റിയനുമായി ബന്ധപ്പെടാം , ഫോണ്‍: 9744008877, 9495105042

whatsapp
Tags:
loading...