വാര്‍ത്താ വിവരണം

ഹോപ്പിന് തണലായി ഒരുപറ്റം ഐ ടി ചെറുപ്പക്കാര്‍ മാത്രകയാക്കുന്നു.

14 October 2017
Reporter: pilathara.com
തിരി നന സിസ്റ്റം നടപ്പിലാക്കിയാല്‍ 15 -20 ദിവസത്തില്‍ ഒരിക്കലേ ജലസേചനം ആവശ്യമായി വരുന്നുള്ളു. 

തിരിനന ക്യഷിയെന്ന നൂതനരീതിയില്‍ തികച്ചും ജൈവമായ കൃഷിരീതിയുമായി പിലാത്തറ ആര്‍ച്ചികൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷനും ആര്‍ച്ചികൈറ്റ്സിന്‍റെ  സോഫ്റ്റവെയര്‍ ഡവലപ്പ്മെൻ്  ഡിവിഷനിലെ ജീവനക്കാരുമാണ് ഈ വ്യത്യസ്ത ആശയത്തിന് പിന്നില്‍ . ആര്‍ച്ചി കൈറ്റ്സ്സില്‍ ഈ വര്‍ഷം ചിലവു ചുരുക്കി ഓണാഘോഷ പരിപ്പാടി സംഘടിപ്പിക്കുകയും സമൂഹനമ്മയക്കായി നമ്മുക്ക് എന്ത് ചെയ്യാം എന്ന ചോദ്യത്തില്‍ നിന്നാണ് ഈ ഗ്രോബാഗ് കൃഷിയുടെ തുടക്കം. 


ഫേസ്ബുക്ക് കൂട്ടായ്മയായ   കൃഷിത്തോട്ടം  ഗ്രൂപ്പ്  സഹകരണത്തോടെ പാഠം ഒന്ന് ഒരു കൃഷിത്തോട്ടം എന്ന പ്രൊജക്റ്റിന്‍റെ ഭാഗമാവുകയും ചെയ്തതിനാല്‍ ഇരുപത്തിനായിരത്തിലെറെ വരുന്ന കൃഷിസേഹികളായ മലയാളികളുടെ അനുഗ്രഹവും, സപ്പോര്‍ട്ടും ലഭിക്കുകയും ചെയ്യുന്നു. പ്രതേകിച്ചു കെ ടി ജി ഗ്രൂപ്പ്  അഡ്മിന്‍മാരായ ലിജോ, റിജോഷ്, ടീനാ തുടങ്ങിയവരും, ഗോപകുമാറിനെ പോലുള്ള മെമ്പര്‍മാരുടെ ക്യത്യമായ മോട്ടിവേഷനും കെണ്ടാണ് കംമ്പ്യുട്ടര്‍ ടെക്കികളുടെ ആത്മവിശ്വാസം ഉയര്‍ന്നതെന്ന്  ആര്‍െൈച്ചകറ്റ്സ് ഡയറക്ടറായ ഷനില്‍ പിലാത്തറ ഡോട്ട് കോം ആയി പങ്കുവെച്ചു.


ഹോപ്പ് പിലാത്തറയുടെ ക്യാമ്പസ് ഹോപ്പിന്‍റെ കോഓര്‍ഡിനേറ്റര്‍ ആയി സേവനം വഹിക്കുന്ന ഷാനിലിനു ഈ കൃഷിയിയുടെ ലഭിക്കുന്ന 70% പച്ചക്കറികള്‍ 140 ല്‍ അധികം വരുന്ന ഹോപ്പ്  അന്തേവാസികളുള്ള ഭക്ഷണമായും  ബാക്കിവരുന്ന 30 % വിത്തിനായിമാറ്റി കൃഷി താല്പര്യം ഉള്ളവര്‍ക്കായി സൗജന്യമായി വിതരണം  ചെയ്തും , ക്യാമ്പസ് ഹോപ്പുമായി സഹകരണമുള്ള സ്‌കൂളുകളില്‍ കൃഷി തോട്ടം ഒരുക്കിയും കൃഷിയുടെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പദ്ധതി ഉണ്ട്. 

അദ്ദേഹത്തിന്‍റെ  അഭിപ്രായത്തില്‍ തിരി നന സിസ്റ്റം നടപ്പിലാക്കിയാല്‍ 15 -20 ദിവസത്തില്‍ ഒരിക്കലേ ജലസേചനം ആവശ്യമായി വരുന്നുള്ളു.  ആയതിനാല്‍ ഞായറാഴ്ചകളിയും, മറ്റു അവധി ദിനങ്ങളിയും കൃഷിയിടത്തില്‍ സമയം കണ്ടെത്തിയാല്‍ മതിയാവും. കേരളത്തിലെ ഹര്‍ത്താല്‍ ദിനങ്ങള്‍ മാത്രം മതി തിരി നനയാണെങ്കില്‍ എന്ന് ആര്‍ച്ചി കൈറ്റ്‌സ് ബിസിനസ് മാനേജര്‍ ആയ സുഹൈല്‍ ചട്ടിയോള്‍ തമാശരൂപേണ പറഞ്ഞത് ശരിയാണെന്ന രീതിയിലായിരുന്നു തിരിനന കൃഷി കാണാൻ സാധിച്ചത്  . യൂ ട്യൂബ് വീഡിയോ കണ്ടു മനസിലാക്കിയായിരുന്നു തിരിനന കൃഷിക്കുവേണ്ട അറിവ് കിട്ടിയത് . പിന്നെ ഗ്രൗ ബാഗ്, വിത്ത് കെ ടി ജി ഫേസ്ബുക്ക് കുട്ടായ്മവഴി കിട്ടി.  സെല്‍ഫ് വാട്ടറിങ് ഓട്ടോ സിസ്റ്റം നടപ്പാക്കി നന പൂര്‍ണമായും ഒഴിവാക്കാനുള്ള വര്‍ക്കിലാണ് ഹോപ്പ് മാനേജിങ് ട്രസ്റ്റിയുടെ മകനും യുവ  എന്‍ജിനീയറിങ് ബിരുദധാരിയായ ആദര്‍ശ് ആര്‍ ജയന്‍ . 

ഈ കൃഷിയിലൂടെ അര്‍ച്ചി കൈറ്റ്‌സ് സ്റ്റാഫ്   മെമ്പര്‍മാരുടെ  ഇടയില്‍  ഒത്തൊരുമ കൂട്ടുവാനും ഐ ടി ജോലിയിലുള്ള  സമ്മര്‍ദ്ദം  കുറക്കാനും കഴിയും എന്നകാര്യത്തില്‍ തര്‍ക്കമില്ല . കൃഷിരീതി താല്പര്യമുള്ളവര്‍ക്ക് പറഞ്ഞു നല്‍കുന്നതില്‍ അതീവ താല്പര്യം കാണിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു .  ഇവരെ സഹായിക്കാൻ പല്ലപ്പോഴും അർച്ചി കൈറ്റ്സ് മാനേജിങ് പാർട്ണർ ആയ പ്രണവിന്‍റെ സുഹൃത്തുക്കളും ഉണ്ടാകാറുണ്ട് .  ഈ ചെറുപ്പക്കാരുടെ ശ്രമങ്ങൾക്ക്  പിലാത്തറ ഡോട്ട് കോം എല്ലാവിധ പിന്തുണയും നൽകുന്നു.
 

എൻറ്റമ്മോ പകച്ചു പോയ് .... with KTG Krishithottam Team

Tags:
loading...