വാര്‍ത്താ വിവരണം

വെങ്ങര പ്രീയദർശനി ടി വി ലക്ഷ്മണൻ സ്മാരക വോളി ബോൾ ഫെസ്റ്റ്

1 May 2018
Reporter: ബിന്ദു വെങ്ങര
ടി വി ലക്ഷ്മണൻ സ്മാരക വോളി ബോൾ ടൂർണമെന്റ് വെങ്ങര  പ്രീയദർശനി ഫ്‌ളഡ്‌ലൈറ് സ്റ്റേഡിയത്തിൽ നടക്കും. മെയ് 1 മുതൽ 7 വരെ വൈകുന്നേരം 7 മണിക്കാണ് മത്സരം .

മഹാത്മാ യൂത്ത് സെന്റർ വെങ്ങര ആതിഥ്യമരുളുന്ന ടി.വി‌ ലക്ഷമണൻ സ്മാരക ഒന്നാമത് മഹാത്മാ വോളി ഫെസ്റ്റിന് കസ്തുർബാ സ്മാരക ഗ്രന്ഥാലയത്തിനു സമീപം പ്രത്യേകം സന്ജ്ജമാക്കിയ പ്രീയദർശനി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ  കൊടിയേറുന്നു. ഇന്ന് വൈകിട്ട് 7 മണിക്ക് ബഹു: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു. ബഹു: തളിപറമ്പ DYSP കെ.വി വേണുഗോപാൽ മുഖ്യാതിഥിയായി‌ എത്തുന്നു. തുടർന്ന് ഉദ്ഘാടന മത്സരത്തിൽ ഉത്തര കേരളത്തിലെ‌ പ്രമുഖ ടീമുകളായ ഉദയ മട്ടന്നൂരും, ഫ്രണ്ട്സ് മുത്തത്തിയും ഏറ്റുമുട്ടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഫൈറ്റേഴ്സ് പാണപ്പുഴ റെഡ്സ്റ്റാർ പേരൂൽ, MEC ആർമി പേരാവൂർ, പാരഡൈസ് പരപ്പ, യുവധാര പട്ടാന്നൂർ, ഷാരോൺ പെരിങ്ങോം എന്നീ‌ ടീമുകൾ ഏറ്റുമുട്ടുന്നു. ഫൈനൽ മെയ് 7 വൈകുന്നേരം 7മണിക്ക് നടക്കും.

 

ഉദ്ഘാടന മത്സരം - 7 PM

ഫ്രെണ്ട്സ് മുത്തത്തി 
                  Vട 
ഉദയ മട്ടന്നൂർ 

 മെയ് 8 മുതൽ 17 വരെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വോളിബോൾ കോച്ചിങ് ക്യാമ്പ് നടത്തുന്നു . താല്പര്യം ഉള്ളവർ ബന്ധപ്പെടുക : 9847 250 178, 9633 058 988


Tags:
loading...