വാര്‍ത്താ വിവരണം

പയ്യന്നൂരിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.

5 May 2018
Reporter: maharoof perumba

കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.

പയ്യന്നൂർ : ജെ സി ഐ പെരുമ്പയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 7 നു രാവിലെ 10 മണിക്ക് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ കരിയർ ഗുരു   ഡോ.പി  ആർ വെങ്കിട്ട രാമൻ ക്ലാസുകൾ കൈകാര്യം ചെയ്യും. ചടങ്ങ് പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ  ശ്രീ.അഡ്വ: ശശി വട്ടക്കൊവ്വൽ ഉൽഘാടനം ചെയ്യും. JCI യുടെ മുൻ ദേശീയ ഉപാദ്ധ്യക്ഷനും അന്താരാഷ്ട്ര പരിശീലകനുമായ  എഞ്ചി. പ്രമോദ് കുമാർ മുഖ്യാധിതിയാകും. ലക്ഷ്യത്തിലേക്ക് എങ്ങനെ മുന്നേറാം എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ ഹ്രസ്വ പരിശീലനവും നടക്കും. തുടർന്ന് ഡോ: പി.ആർ.വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ വിവിധ പഠനമേഖലകളെ പറ്റിയുള്ള അവലോകനവും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയ നിവാരണവും നടക്കും.

ചടങ്ങിനോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോളേജുകളുടെയും അന്വേഷണ കൗണ്ടറുകളും ഒരുക്കുന്നതാണ്.Tags:
loading...