കല്യാശ്ശേരി വാര്‍ത്താ വിവരണം

പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള ഇൻവെസ്റ്റിക്കേഷൻ നടപടി പൂർത്തിയായി 

9 September 2018
Reporter: pilathara.com

പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലുള്ള പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള ഇൻവെസ്റ്റിക്കേഷൻ നടപടികൾ പൂർത്തിയായി. എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് പഠനപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 40 വർഷത്തിലധികം പഴയക്കുള്ള പാലത്തിന്റെ ബലക്ഷമത പരിശോധിക്കുന്നതിന് അണ്ടർ വാട്ടർ വീഡിയോ ഗ്രാഫി ഇൻസ്പെക്ഷനാണ് ഇന്ന് പൂർത്തികരിച്ചത് . പ്രസ്തുത പാലത്തിന്റെ ദുരാവസ്ഥ ടിവി രാജേഷ് MLA പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി ജി.സുധാകരൻ നേരിട്ട് ജനുവരി 16ന് പാലം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ പാലം ബലപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഇതിനാന്റെ അടിസ്ഥാനത്തിൽ പഠനപ്രവർത്തനത്തിന് 2.40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബലപ്പെടുത്തുന്നതിന് 6 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പ്രസ്തുത പ്രവൃത്തി കെ.എസ്. ടി. പി പദ്ധതിയിൽപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് എം. എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻവെസ്റ്റിക്കേഷൻ റിപ്പോർട്ട് 15 നകം ടി വി രാജേഷ് എം.എൽ എ യുടെ നേതൃത്വത്തിൽ സർക്കാന് സമർപ്പിക്കും. കൂടാതെ നിലവിലുള്ള പാലത്തിനു സമീപത്തായി പുതിയ പാലം നിർമ്മിക്കുന്നതിന്റെ മുന്നോടിയായുള്ള അലയ്മെന്റ് ഇൻവെസ്റ്റിക്കേഷൻ സർവെ നടപടിയും ബോറിംഗും നേരത്തെ പൂർത്തിയായി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 35 കോടി രുപ അനുവദിച്ചിരുന്നു പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അസി. എഞ്ചിനീയർ ( പാലം വിഭാഗം) രാഗം, പത്മജ ഗ്രൂപ്പിന്റെ ഡയറക്ടർ എം.മനോജ് കുമാർ എന്നിവർ ഇൻവെസ്റ്റിക്കേഷന് നേതൃത്വം നൽകി, ടി.വി.രാജേഷ് എംഎൽഎ ഇൻവെസ്റ്റിക്കേഷൻ നടക്കുന്ന പഴയങ്ങാടി പാലം സന്ദർശിച്ചു.




loading...