വിവരണം ഓര്‍മ്മചെപ്പ്


കേരളത്തിൽ മധു മാഞ്ഞു .. ഇനി മുലയിൽ ശ്രദ്ധ ..?

Reporter: Navaneethnarayan Nv

കേരളത്തിൽ മധു മാഞ്ഞു മുലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു


     സിറിയയിൽ മുലയൂട്ടാൻ കുഞ്ഞുമില്ല .. മുലയുമില്ല. സ്വപ്നങ്ങൾ തകർന്ന് മണ്ണിൽ സ്ഫോടനം മാത്രം. കണ്ണീരിൽ കുതിർന്ന ശവപ്പറമ്പ്, മുലകൊടുക്കുന്ന അമ്മയെ ഒളിഞ്ഞുനോക്കേണ്ട ഗതികേടൊന്നും മുലകുടിച്ചുവളർന്ന ഒരു പുരുഷനും  ഇന്നേവരെ വന്നിട്ടില്ല.....
ഈ പരസ്യ ചിത്രത്തിൽ പാവം ആ കുഞ്ഞു മാത്രം അഭിനയിച്ചില്ല. അതാണ്‌ നമ്മൾ ഏവരും മനസിലാക്കേണ്ടത്. സ്വന്തം അമ്മയല്ല എന്നിട്ടുപോലും ആ കുഞ്ഞു സ്വന്തം അമ്മയെന്നു കരുതി പാൽ കുടിക്കുന്നു  അപ്പോൾ അതല്ലേ ശരിക്കും ദൈവീകം.


ഞാനും ഒരു ഫോട്ടോഗ്രാഫറാണ് ഒരു ചോദ്യം ചോദിച്ചോട്ടെ എന്തുകൊണ്ട് ആ കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ  ഫോട്ടോ ഷൂട്ടിൽ ഉപയോഗിച്ചില്ല സമ്മതിച്ചില്ല എന്നായിരിക്കും മറുപടി എങ്കിൽ സമ്മതം നൽകുന്ന എത്രയോ അമ്മമാർ  ഈ ഭൂമിയിൽ ഉണ്ടായിരുന്നു അവരെയാരെയും എന്തുകൊണ്ട് ഉപയോഗിച്ചില്ല കാരണം ഞാൻ പറയാം അവർക്ക് വേണ്ടത്ര സൗന്ദര്യം ഉണ്ടായിരുന്നില്ല ആരെയും ആകർഷിക്കാൻ പോകുന്ന മാറിടം ഉണ്ടായിരുന്നില്ല ശരീരഭംഗി ഉണ്ടായിരുന്നില്ല  എന്റെ പ്രിയ സുഹൃത്തായ ഫോട്ടോഗ്രാഫറോട് ഒരു കാര്യം പറയട്ടെ യഥാർത്ഥ മാതൃത്വത്തിന് ഇവയൊന്നും ശ്രദ്ധിക്കാൻ സമയം ഉണ്ടാകില്ല അവരെപ്പോഴും തന്റെ പൊന്നോമനകളെ കൂടെയാണ് നന്നായി വസ്ത്രം ധരിക്കില്ല തന്റെ മുടി പോലും വാരി ഒതുക്കി കെട്ടില്ല ... അവരുടെ ലോകം തന്നെ വേറെയാണ് അവർ മറ്റൊന്നിനു സമയം കണ്ടെത്താനാവില്ല തന്റെ സ്വപ്നങ്ങൾക്ക് ചിറകു പകരാൻ കഴിയുന്ന തന്റെ കുഞ്ഞിനോടൊപ്പം ആയിരിക്കും എപ്പോഴും അവരുടെ ചിന്തകളിലൂടെ ഒരുപാട് ചിരിച്ചും കരഞ്ഞും പിണങ്ങിയും അവർക്കിടയിലുള്ള സൗഹൃദങ്ങളൾ വളർത്തിക്കൊണ്ടുവരാനുള്ള തിരക്കിൽ   അതുപോലുള്ള ഒരു ജീവിത നിമിഷം നിങ്ങൾ പകർത്തണം ആയിരുന്നു എങ്കിൽ ഞാൻ നൽകും അതിന് ആ ചിത്രത്തിന് നൂറിൽ നൂറു മാർക്ക് നിങ്ങൾക്ക് ആ ലഭിച്ച ചിത്രം ഒരിക്കലും വിലമതിക്കാൻ കഴിയാത്ത സമ്മാനമായി മാറിയേനെ ദൈവത്തിന്റെ സമ്മാനം.


മോഡലിനെ അമ്മയായി മാറ്റിയും മാതൃത്വത്തെ സൗന്ദര്യ വൽക്കരിച്ചും ആരിലേക്കും സംശയം പടർത്താൻ കഴിവുള്ള വാക്കുകളുപയോഗിച്ച് നിങ്ങൾ പറത്തിവിട്ട പരസ്യ താളുകൾ ബിസിനസ് മാത്രമായി നിലനിൽക്കും ഒരു നല്ല ചിത്രമായി ഒരിക്കലും നിലനിൽക്കില്ല
 

 

ഈ വാർത്ത കാണുമ്പോൾ മലയാളികൾക്ക് പെട്ടന്ന് ഓര്മവരുന്ന ഫോട്ടോ #തുറിച്ചുനോട്ടംloading...