വാര്‍ത്താ വിവരണം

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം

7 May 2018
Reporter: pilathara.com

പള്ളൂരിൽ സി.പി.എം. മുൻ കൗൺസിലർ വെട്ടേറ്റു മരിച്ചു.

കണ്ണൂരിൽ   ചൊവാഴ്ച ഹർത്താൽ - ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കി

കണ്ണുർ:മാഹി പള്ളൂരിൽ  സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ ഒരു സംഘം വെട്ടികൊലപ്പെടുത്തി.
സിപി.എം പള്ളൂർ ലോക്കൽകമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറും  ആയിരുന്ന ബാബു കണ്ണിപ്പൊയിൽ ആണ് വെട്ടേറ്റ് മരിച്ചത്. ആർ.എസ്.എസ് ആണ് കൊലയുടെ പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണുരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.എം. ഹർത്താൽ പ്രഖ്യാപിച്ചു.

 ഒരു മണിക്കൂറിനുശേഷം ബിജെപി പ്രവർത്തകൻ ന്യൂ മാഹിയിൽ ഷമോജ് വെട്ടേറ്റുമരിച്ചു. 

 

 

 



whatsapp
Tags:
loading...