വാര്‍ത്താ വിവരണം

"മന്ദാരം" ജെ സി ഐ ഇന്ത്യ മേഖല 19 അർദ്ധവാർഷിക സമ്മേളനം ഇന്ന്

12 May 2018

കണ്ണൂർ , കാസറഗോഡ് വയനാട് മാഹി പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖല 19 അർദ്ധവാർഷിക സമ്മേളനം ഉദയഗിരി സെന്റ് മേരിസ് നഗറിൽ നടക്കും. ജെ സി ഐ ഉദയഗിരി പ്രസിഡണ്ട് സ്വാഗതവും , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ലത ഉത്ഘാടകയും , ജെസിഐ മുൻ  ദേശീയ വൈസ് പ്രസിഡണ്ട് എൻജിനീയർ പ്രമോദ്‌കുമാർ മുഖ്യ അഥിതിയുമാകും. മുൻ ജെസിഐ മേഖല പ്രസിഡണ്ട് ജോജൻ ജോസഫ് , ദിലീപ് ടി ജോസഫ് , സോൺ പ്രസിഡ് ണ്ട് എൻജിനീയർ സുധീഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. സോൺ വൈസ് പ്രസിഡണ്ട് നിമേഷ് അധ്യക്ഷനായ ചടങ്ങിൽ   സോൺ മാനേജ്‌മന്റ് ജെയ്സൺ മുകളേൽ ആശംസ അറിയിക്കും.  ആയിരത്തോളം ജെ സി ഐ പ്രവർത്തകർ മേഖല സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ ഡോക്ടർ ജെയ്സൺ അറിയിച്ചു . Tags:
loading...