വാര്‍ത്താ വിവരണം

വിദ്യാര്‍ഥി രാഷ്ട്രീയം: നിയമനിര്‍മാണം നടത്തണമെന്ന് ആന്റണി

14 October 2017

കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയസമരം വേണ്ടെന്ന് ഹൈക്കേടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.  വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടിതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരും രംഗത്തെത്തി. 



whatsapp
Tags:
loading...