വിവരണം ഓര്‍മ്മചെപ്പ്


മാർച്ച് 7 - ഫോട്ടോഗ്രാഫിക്ക് ഒരു ദിനം

Reporter: Navaneethnarayan

സെൽഫി യുഗ മാണിന്ന്. ജനിച്ചു വീഴുന്ന കുഞ്ഞ് മൊബൈലിൽ തൊട്ട് സെൽഫി എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു. അങ്ങനെ ഫോട്ടോഗ്രാഫി വി രൾത്തുമ്പിലെത്തിആധുനിക ലോകത്തിന്റെ കലയായി.
ഈ മഹത്തായ കലയ്ക്ക് ജന്മം നൽകാൻ ജീവത്യാഗം ചെയ്ത മഹാനാണ് ഫ്രഞ്ചുകാരനായ ജോസഫ് നീസ്ഫർ നീപ്സ്. ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫിന്റെ ഉപജ്ഞാതാവ് അദ്ദേഹമാണ്. 
ആദ്യ ഫോട്ടോ എടുക്കാൻ എട്ടു മണിക്കൂർ സമയം വേണ്ടിവന്നു. 1827 ജൂണിലോ ജൂലായിലോ ആണ് ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് എടുത്തത്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ട അംഗീകാരം നൽകിയില്ലാ എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ കണ്ടുപിടിത്തം മറ്റൊരാൾ തന്ത്രപൂർവ്വം തട്ടിയെടുത്ത് സ്വന്തം പേരിലാക്കി പണവും പ്രശസ്തിയും നേടിയെടുത്തു.

ജീവിതകാലം മുഴുവൻ ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തത്തിനുവേണ്ടി ഹോമിച്ച മഹാനായ ശാസ്ത്രജ്ഞനാണ് ജോസഫ് നീസ്ഫർ നീപ്സ്. 1765 മാർച്ച് 7 ന് ജനിച്ചു.1833 ജൂലായ് 5 ന് ജോസഫ് നീസ്ഫർ കാലത്തിന്റെ ഫ്രെയിമിൽ മറഞ്ഞു.
മാർച്ച് 7 ന് അദ്ദേഹത്തിന് സംഭാവനകളെ സ്മരിക്കാം.loading...