വാര്‍ത്താ വിവരണം

കരിയർ ഗൈഡൻസ് സെമിനാർ പിലാത്തറയിൽ

15 May 2018
Reporter: pilathara.com

ജെ സി ഐ പിലാത്തറ ഐ ബി ടി ഇൻസ്റിറ്റ്യൂമായി ചേർന്നു കോമേഴ്‌സ് രംഗത്തെ സാധ്യതകൾ മനസിലാക്കാൻ സെമിനാർ സംഘടിപ്പിക്കുന്നു.  പിലാത്തറ അർബൻ ബാങ്ക് ഹാളിൽ മെയ് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്  സൗജന്യമാണ് പ്രവേശനം . രജിസ്‌ട്രേറ്റിന്‌ ജെ സി ഐ പിലാത്തറയുമായോ , ഐ ബി ടി പിലാത്തറയുമായോ ബന്ധപ്പെടാവുന്നതാണ്. സെമിനാർ  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി ഉദ്ഘാടനം ചെയ്യും. ജെസിഐ മേഖലാ 19 പ്രസിഡണ്ട് എൻജിനീയർ കെവി സുധീഷ് , ജെസിഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് പി കെ, രാജീവ് ക്രിയേറ്റീവ് , ടോണി തോമസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും. 

ബിജോയ് ( പ്രസിഡണ്ട് ജെസിഐ പിലാത്തറ )- 9744008877 
ടോണി തോമസ് - 8281016662 

സെമിനാറിൽ പങ്കെടുക്കുന്നവർ :

 കെ പി ശ്രീധരൻ :40 min presentation -   40 വർഷകാലം ബാങ്കിങ് മേഖലയിൽ ജോലിചെയ്തു കണ്ണൂർ കോർപ്പറേഷൻ ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി വിരമിച്ച കെ പി ശ്രീധരൻ അദ്ദേഹത്തിൻറെ ദീർഘകാലത്തെ ബാങ്ക് എക്സ്പീരിയൻസ് ഷെയർ ചെയ്യും , ഏറ്റവും മികച്ച ബാങ്ക് സ്റ്റാഫിനുള്ള നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമായിട്ടുണ്ട് . പുതിയ ബിസ്സിനസ്സ് ആരംഭിക്കുന്നവർക് മാർഗനിർദേശിയായും, പരിശീലകനായും  സജീവമാണ് അദ്ദേഹം.  

 ശ്രീരാഗ് കോളെൽ വീട് : 40 min presentation -  
ഹ്യൂമൻ റിലേഷൻ മേഖലയിലെ പരിശീലകൻ ശ്രീരാഗ് എസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ വിദ്യാർത്ഥികളുമായും, രക്ഷിതാക്കളുമായും സംവന്ദിക്കും.  കോമേഴ്‌സ് മേഖലയിലെ സാധ്യതകളും , ബാങ്കിങ് , ഇൻഷുറൻസ് മേഖലയും അദ്ദേഹം പരിചയപ്പെടുത്തും  , ട്രെയിനർ  , എച്ച് ആർ പരിശീലകൻ , എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലയിലെ  പരിചയസമ്പത്തുള്ള ഉടമ . നിരവധി ഇംഗ്ലീഷ് രചനകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് . Attitude is  everything   "മനോഭാവമാണ് എല്ലാം" എന്ന ഇംഗ്ലീഷ്  രചന മലയാളത്തിലേക്ക് മൊഴിമാറ്റിയതിലൂടെ ജനശ്രദ്ധ ആകർഷിച്ചു. 

 നന്ദകുമാർ വടക്കേടത്ത് : 20 min presentation 
UAEExchange, HDFC Bank, Federal Bank തുടങ്ങിയ ബാങ്ക് ധനകാര്യ ഇൻഷൂറൻസ് മേഖലകളിൽ Manger, Regional Manager തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കിംഗ് മേഖല പോലെത്തന്നെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി ശാഖകളും ഉപശാഖകളുമായി ഇന്ത്യയിലെ No.1 ഏറ്റവും മികച്ച ബാങ്ക് കോച്ചിംഗ് സ്ഥാപനമായ (www.ibtindia.com) പയ്യന്നൂർ ശാഖ ഉടമ. പയ്യന്നൂരിൽ 20l6 - 2017 വർഷത്തിൽ State Bank ഉൾപ്പെടെIBPS ൽ 16 ലധികം ഉദ്യോഗാർത്ഥികൾക്ക് സെലക്ഷൻ കൂടാതെ | Kerala PSC/LDC 2 റാങ്ക് ഉൾപ്പെടെ 24 പേർക്ക് ഗവൺമെന്റ് ജോലി, കൂടാതെ 20l7-2018 കേരളത്തിൽ നിന്നും ഒരേ ഒരു Railway Station Master നേടിക്കൊടുത്തു. സെമിനാറിൽ ബാങ്കിംഗ് ജോലി  എങ്ങിനെ നേടിയെടുക്കാം, സിലബസ്സ്, എക്സാം തുടങ്ങിയ  സംശയങ്ങൾകുള്ള  വ്യക്തമായ മറുപടി ലഭിക്കും. 

 ഷനിൽ കെ പി : 20 min presentation : ആർച്ചി കൈറ്റ്സ് ബിസ്സ്നെസ്സ് സൊല്യൂഷൻ, ആർച്ചി കൈറ്റ്സ്  കമ്പ്യൂട്ടർ എഡ്യൂക്കേഷൻ  സ്ഥാപകൻ , ഐ ടി രംഗത്തെ ട്രെയിനർ , ജെ സി ഐ പിലാത്തറയുടെ മുൻ പ്രഡിഡൻറ് , മുൻ സോൺ ഓഫീസർ, ക്യാംപസ് ഹോപ്പ് കോഡിനേറ്റർ  എന്നി  മേഖലകളിൽ  പ്രവർത്തിക്കുന്നു .  ഇന്റർനെറ്റ് ബാങ്കിങ് രംഗത്തെ സാധ്യതയും , സൈബർ സെക്യൂരിറ്റിയും സെമിനാറിൽ അവതരിപ്പിക്കും .

for registration contact 
ടോണി തോമസ് - 8281016662



whatsapp
Tags:
loading...