വാര്‍ത്താ വിവരണം

റമദാന്‍ ആരംഭം നാളെ മുതല്‍... റമദാൻ വരവറിയിച്ചു കണ്ണൂരിൽ ഈത്തപ്പഴമേള

16 May 2018

കണ്ണൂര്‍: കോഴിക്കോടന്‍സ് സംഘടിപ്പിക്കുന്ന ആറാമത്  ഈത്തപ്പഴ മേള ആരംഭിച്ചു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മേള കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.സമീര്‍ സംബന്ധിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുളള അപൂര്‍വ്വ ഇനം ഈത്തപ്പഴങ്ങളും മേളയുടെ ആകര്‍ഷണം. കൂടാതെ ഈത്തപ്പഴം കൊണ്ടുളള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട്ട് 23 വരെയും കഫെ ഡി-14ലും കോഴിക്കോട്ട് 24 വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും മേള നടക്കും. മേളയില്‍ നിന്നുളള ലാഭവിഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിന് നല്‍കുമെന്ന് ഹാരീസ് മണലോളി, ഫൈജാസ്.എം, മുഹമ്മദ് ഫസല്‍, ഗിരീഷ് ബാബു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

റമദാന്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.  മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി, വ്യാഴാഴ്ച ആയിരിക്കും റമദാന്‍ മാസം ആരംഭിക്കുക.Tags:
loading...