വാര്‍ത്താ വിവരണം

പ്ലസ് ടു / ഡിഗ്രി കഴിഞ്ഞവർക്ക് വഴികാട്ടിയായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പിലാത്തറയിൽ

16 May 2018
Reporter: pilathara.com
സൗജന്യ രജിസ്‌ട്രേഷനു  ബന്ധപ്പെടേണ്ട നമ്പർ  ബിജോയ് ( പ്രസിഡണ്ട് ജെസിഐ പിലാത്തറ )- 9744008877  ടോണി തോമസ് - 8281016662 , whatsapp Enquiry: 9496224540 

ജെ സി ഐ പിലാത്തറ ഐ ബി ടി ഇൻസ്റിറ്റ്യൂമായി ചേർന്നു കോമേഴ്‌സ് രംഗത്തെ സാധ്യതകൾ മനസിലാക്കാൻ സെമിനാർ സംഘടിപ്പിക്കുന്നു.  പിലാത്തറ അർബൻ ബാങ്ക് ഹാളിൽ മെയ് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക്  സൗജന്യമാണ് പ്രവേശനം . രജിസ്‌ട്രേഷനു ജെ സി ഐ പിലാത്തറയുമായോ , ഐ ബി ടി പിലാത്തറയുമായോ ബന്ധപ്പെടാവുന്നതാണ്. സെമിനാർ  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി ഉദ്ഘാടനം ചെയ്യും. ജെസിഐ മേഖലാ 19 പ്രസിഡണ്ട് എൻജിനീയർ കെവി സുധീഷ് , ജെസിഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് പി കെ, രാജീവ് ക്രിയേറ്റീവ് , ടോണി തോമസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും. 
സെമിനാറിൽ കെ പി ശ്രീധരൻ( റിട്ടയേർഡ് ചിഫ് മാനേജർ, കോർപ്പറേഷൻ ബാങ്ക് ) , ശ്രീരാജ് ( ഹ്യൂമൻ റിലേഷൻ ട്രൈനെർ ), നന്ദകുമാർ വടക്കേടത്, ഷനിൽ കെ പി തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. 

പ്രസ്സ് കോൺഫറൻസിൽ ജെ സി ഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് പി കെ ,സെക്രട്ടറി സഞ്ജീവ് കുമാർ , സോൺ പ്രസിഡണ്ട് എൻജിനിയർ  കെ വി സുധീഷ്, ജെസിഐ സോൺ ഓഫീസർ രാജീവ് ക്രയേറ്റീവ്,  ഷാനിൽ കെ പി , ടോണി തോമസ് ( ഐ ബി ടി, പിലാത്തറ ) തുടങ്ങിയവർ പങ്കെടുത്തു. 

സൗജന്യ രജിസ്‌ട്രേഷനു  ബന്ധപ്പെടേണ്ട നമ്പർ 
ബിജോയ് ( പ്രസിഡണ്ട് ജെസിഐ പിലാത്തറ )- 9744008877 
ടോണി തോമസ് - 8281016662 , whatsapp Enquiry: 9496224540 Tags:
loading...