വാര്‍ത്താ വിവരണം

കലാഗ്രഹം വാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

21 May 2018
Reporter: ഉദയൻ പിലാത്തറ

പിലാത്തറ എന്ന ചെറുപട്ടണത്തിന് തിലകക്കുറിയായി വളർന്നു വരുന്ന കലാ പഠനകേന്ദ്രമായ കലാഗൃഹം, അതിന്റെ 13-ാം വാർഷികം ഇന്നും നാളെയുമായി ( തിങ്കൾ, ചൊവ്വ) പിലാത്തറ കൈരളി ഓഡിറ്റോറിയത്തിൽ വച്ച് സാഘോഷം കൊണ്ടാടുകയാണ്.  

വൈകു.5 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന് സ്വാഗത സംഘം ചെയർമാൻ ശ്രീ .ടി വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ   പ്രമുഖ വ്യക്തിത്വങ്ങൾ സാന്നിദ്ധ്യമരുളുന്ന പ്രസ്തുത ചടങ്ങിന് ശേഷം , കലാഗൃഹം വിദ്യാർത്ഥികളുടെ , ഉപകരണസംഗീതം, വായ്പാട്ട് എന്നിവയുടെ അവതരണവും ഉണ്ടായി. തുടർന്ന് ,സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ നയിക്കുന്ന സംഗീത കച്ചേരി.


     നാളെ വൈകു. നടക്കുന്ന സമാപന സമ്മേളനം ചെറുതാഴം ഗ്രാമ പഞ്ചാ.പ്രസി. ശ്രീമതി പി.പ്രഭാവതിയുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത ഷെഹനാസ് വാദകൻ ഉസ്താദ് ഹസ്സൻ ഭായ് ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സ്നേഹപലിയേരി വിശിഷ്ടാതിഥിയായിരിക്കും.  
  കലാഗൃഹം അദ്ധ്യാപകരേ ആദരിക്കുകയും, പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങിന് ശേഷം, നൃത്ത വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ അരങ്ങേറ്റം നടക്കുന്നതാണ്.
    എല്ലാ ബഹുമാന്യ വ്യക്തികളേയും കലാസ്വാദകരേയും ചടങ്ങിൽ സംബന്ധിക്കുന്നതിനായി സഹർഷം സ്വാഗതം ചെയ്യുന്നു.Tags:
loading...