വാര്‍ത്താ വിവരണം

നിപ വൈറസ് ബോധവത്കരണ ക്ലാസ്‌ നടത്തി

23 May 2018
Reporter: pilathara.com

പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രോഗലക്ഷണങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, രോഗികളുടെ പരിചരണം എന്നിവയെക്കുറിച്ച് ഡോ. ഡി.ജയന്‍ ക്ലാസെടുത്തു. വ്യക്തിശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ഡോ. ജയന്‍ പറഞ്ഞു. പകര്‍ച്ചപ്പനിക്ക് പ്രത്യേക ഒ.പി. ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധത്തിനുള്ള മരുന്നുകള്‍ ആയുര്‍വേദ കോളേജില്‍നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും ആസ്​പത്രിയില്‍നിന്ന് അറിയിച്ചു.Tags:
loading...