വിവരണം കൃഷി


ചീരയുടെ ഇലപ്പുള്ളി രോഗം

Reporter: pilathara.com

ഇലപ്പുള്ളി രോഗം – റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഈ രോഗം പരത്തുന്നത്.

ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം . തുടര്ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും.  ഒരു അൽപ്പം മുൻ കരുതൽ ഉണ്ടെങ്കിൽ ഈ രോഗം പ്രത്യക്ഷപ്പെടുന്ന പ്രശ്നമേ ഇല്ല. ജൈവ കൃഷിയിൽ രോഗ പ്രതിരോധമാണ് തികച്ചും ഫലപ്രദം.

ചീര നടാനുള്ള പോട്ടിങ് മിശ്രിതത്തിൽ ട്രൈക്കോഡെര്മ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയോ അല്ലെങ്കിൽ ഒരു ഗ്രോ ബാഗിന് ഇരുപതു ഗ്രാം എന്ന തോതിൽ ട്രൈക്കോഡെർമയോ ചേർക്കുക. ജൈവ വളങ്ങളോടൊപ്പം വേണം ട്രൈക്കോഡെർമ ചേർക്കാൻ, കൂടാതെ വേപ്പിന്പിണ്ണാക്കിന്റെ നേർപ്പിച്ച തെളി ദിവസവും രണ്ടു നേരം ഇലകളുടെ അടിയിലും മുകളിലും സ്പ്രേ ചെയ്യുക' ഇങ്ങനെ ചെയ്യുമ്പോൾ ചീരക്ക് നല്ല കായിക വളർച്ച ലഭിക്കുന്നതോടൊപ്പം എല്ലാ രോഗങ്ങളിലും കൃമി കീടങ്ങളിൽ നിന്നും സംരക്ഷണവുമാകും .

വേപ്പിൻ പിണ്ണാക്ക് തുണി സഞ്ചിയിൽ ലൂസായിട്ടു കെട്ടി വെള്ളത്തിൽ ഇടുമ്പോൾ അതിൽ അൽപ്പം സ്യൂഡോമോണാസ് കൂടി ചേർത്താൽ നന്ന്. വേപ്പിൻ പിണ്ണാക്കിന്റെ തെളി നേരിയ തവിട്ടു നിറം ആകുന്നതു വരെ നേർപ്പിക്കണം. പിണ്ണാക്ക് വെള്ളം സുതാര്യമായിരിക്കണം, കലങ്ങിയത് ആവരുത് (Clear transparent liquid without suspended particles) വിളവെടുക്കുന്നതിനു ഒരു ദിവസം മുൻപ് പിണ്ണാക്ക് വെള്ളം തളിക്കുന്നത് ഒഴിവാക്കാം. ഇപ്രകാരം പിണ്ണാക്ക് വെള്ളം കൊടുത്തു വളർത്തുന്ന ചീരയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. അത് അനുഭവിച്ചറിയുക. ആഴ്ചയിൽ ഒരു ദിവസം പത്ര പോഷണം ഒഴിവാക്കി ചീരക്ക് റെസ്റ്റ് കൊടുക്കുക. കൈവശമുള്ള മറ്റു ജൈവ കുമിൾ നാശിനികളും ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്.പക്ഷെ ഇതൊക്കെ നേരത്തെ തുടങ്ങണം. രോഗം വരാൻ കാത്തിരിക്കണ്ട. രോഗം വന്ന സ്ഥിതിക്ക് പത്ത് ഗ്രാം പാല്ക്കാ യം 2.5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക . ഇതില്‍ 2 ഗ്രാം സോഡാപൊടിയും എട്ട് ഗ്രാം മഞ്ഞള്പ്പൊ ടിയും ചേര്ന്ന് മിശ്രിതം കലർത്തണം . ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നല്ലവണ്ണം നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. 

courtesy : FB Krishi group -  Chandrasekharan Nair 

 



loading...