കല്യാശ്ശേരി വാര്‍ത്താ വിവരണം

വിദ്യാലയ വികസനം കല്യാശ്ശേരിയിലൂടെ

5 January 2019

കല്യശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി .

കല്യശ്ശേരി മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി.രാജേഷ് എം. എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ഡലത്തിലെ 10 വിദ്യാലങ്ങളുടെ ഭൗതികസഹാചര്യം പശ്ചാത്തല സൗകര്യ വികസനത്തിനുമായി തുക അനുവദിച്ചത്. ഗവ.ഹയർ സെക്കൻററി സ്കൂൾ കുഞ്ഞിമംഗലം, കെ.പി ആർ ഗോപാലൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ കല്യാശ്ശേരി, ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ചെറുകുന്ന്, ഗവ ഹയർ സെക്കന്ററി സ്കൂൾ മാട്ടൂൽ ഗവ ഹയർ സെക്കന്ററി സ്കൂൾ കൊട്ടില എന്നീ സ്കൂളുകൾക്ക് 3 കോടി രൂപ വീതവും, ഗവ. ഹയർ സെക്കന്ററി സ്കൂൾ കടന്നപ്പള്ളി, ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ മാടായി, ഗവ. വെൽഫയർ ഹയർ സെക്കന്ററി സ്കൂൾ ചെറുകുന്ന്, ഗവ. ബോയ്സ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാടായി, പുതിയങ്ങാടി ഗവ. മാപ്പിള യു.പി സ്കൂൾ മാടായി എന്നി സ്കൂളുകൾക്ക് ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ മാസ്റ്റർ പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോർട്ടും തയ്യറാക്കുന്നതിന് സർക്കാർ ഏജൻസിയായ കിറ്റ് കോയെ ചുമതപ്പെടുത്തി. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 74.55 കോടി രൂപയാണ് സംസ്ഥാന സർക്കാർ മണ്ഡലത്തിലെ സ്കൂളുകളുടെ വികസന പ്രവർത്തനത്തിന് അനുവദിച്ചത്.
loading...