വാര്‍ത്താ വിവരണം

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പിലാത്തറയിൽ കുട്ടികൾക്കായി പ്രസംഗ പരിശീലന കളരി നടത്തും.

25 May 2018
Reporter: pilathara.com
ജെ സി ഐ പിലാത്തറ  Bijoy PK - President JCI Pilathara  04972 802790 ആർച്ചി കൈറ്റ്സ് Program Director , 9605995626

 ലോകത്ത് ഏറ്റവും വലിയ പേടി പ്രസംഗിക്കാൻ ആണുപോലും ശരിയാണോ ?  കുട്ടികളെ പേടിയില്ലാതെ വളർത്താം!!!
_________
 ജെ സി ഐ പിലാത്തറയും , ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷനും " ആനന്ദം2018  പ്രോഗാമും" ചേർന്ന് കുട്ടികൾക്കായി പിലാത്തറയിൽ  മെയ് 28, 29 ( തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ) പ്രസംഗ പരിശീലന ക്യാമ്പ് നൽകുന്നു. കുട്ടികളുടെ സഭാകമ്പം മാറ്റാനും അവരുടെ ആശയങ്ങൾ പ്രതിഫലിപ്പിക്കാനും ഈ പ്രസംഗ പരിശീലന ക്യാമ്പിലൂടെ സാധിക്കും. 
 

പ്രസംഗ പരിശീലന കളരിയിൽ ആർക്കൊക്കെ പങ്കെടുക്കാം ?

പിലാത്തറയിൽ മെയ് 28, 29 ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണി വരെ  നടക്കുന്ന ക്യാമ്പിൽ 5 ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.


പരിശീലകർ ആരൊക്കെ?

ഫ്‌ളവേഴ്‌സ് ടി വി "ഒരുനിമിഷം പ്രോഗാം", കൈരളി ടി വി "മാന്യമഹാജനങ്ങളെ" തുടങ്ങിയ ടി വി ഷോകളിലൂടെ പ്രസംഗത്തി ന്‍റെ പടവുകൾ കയറിയ  ജൈസൻ മുകളേൽ , കൂടാതെ ടോണി തോമസ്, കെ സി സുനിൽ , കെ വി സുധീഷ് , കെ പി ഷനിൽ തുടങ്ങി പ്രഗത്ഭർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. 

ക്യാമ്പിലൂടെ കുട്ടികൾക്കു എന്തൊക്കെ ലഭിക്കും?

നേതൃത്വ പരിശീലനം.
സഭാകമ്പം മാറ്റൽ.
 വ്യക്തിത്വ വികസനം.
അറിവ് നേടുവാനുള്ള കഴിവ്.
 വിവിധ പ്രസംഗങ്ങളെ പരിചയപ്പെടുന്നു (
സ്വാഗതം, അധ്യക്ഷ പ്രസംഗം,   ഉൽഘാടന പ്രസംഗം, ആശംസ, നന്ദി  തുടങ്ങിയ പ്രസംഗങ്ങളുടെ പരിശീലനം).
മൈക്ക് ഉപയോഗം.
എങ്ങനെ ടിവി/ സ്റ്റേജ് ഷോ ആങ്കർ ആകാം. 
 എങ്ങനെ പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ ബന്ധപ്പെടുക , കുട്ടികളുടെ രക്ഷിതാക്കൾ നേരിട്ട് വിളിക്കുക

ജെ സി ഐ പിലാത്തറ 
Bijoy PK - President JCI Pilathara 

 

ആർച്ചി കൈറ്റ്സ്

Program Director 
04972 802790, 9605995626

 

 

more read - : 

സ്കൂൾ തുറക്കാൻ പോകുന്നു . നിങ്ങളുടെ കുട്ടികളെ മിടുക്കരാക്കണ്ടേ ? 

എന്താണ് പ്രസംഗം ?

മനുഷ്യരാശിയോടപ്പം തന്നെ ജന്മം കൊണ്ട സ്വാഭാവിക കലയാണ് പ്രസംഗം. മറ്റു കലകളുടെ ചരിത്രം പോലെ തന്നെ പ്രസംഗത്തിനും അതിന്‍റെതായ പാരമ്പര്യ വഴികളുണ്ട്. ഇതരകലകളെ അപേക്ഷിച്ചു നേരിട്ട് ജനങ്ങളുമായി സംവേദിക്കുന്നു എന്നുള്ളതാണ്  പ്രസംഗത്തിന്‍റെ പ്രസക്തി. തന്നെയുമല്ല പ്രസംഗം കാലാതിവർത്തിയും സർവ്വലൗകികവുമാണ് . പ്രസംഗം എന്നത് കേവലം വസ്തുതകളുടെ വിവരണം മാത്രമല്ല മറിച്ചു സർഗാത്മകതയുടെ പൊൻകിരണങ്ങളെ പ്രകാശപൂരിതമാക്കുകയാണ് ചെയുന്നത്. ലാളിത്യവും ആർഭാടരാഹിത്യവുമാണ് പ്രസംഗത്തിന്റെ പ്രചുര പ്രചാരത്തിന്‍റെ അടിത്തറ. പ്രഭാഷകനും ശ്രോതാവും ചേർന്നാൽ പ്രസംഗത്തിന്‍റെ തട്ടകമായി. പ്രസംഗം ഒരു ഏകാംഗകലയായി പറയപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി മനുഷ്യരാശിയുടെ മുഴുവൻ കലയാണ്. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രസംഗിച്ചിട്ടില്ലാത്തവർ ഇല്ല എന്നതുതന്നെ. പ്രസംഗകന്‍റെ വാക്കുകൾ അതിന്‍റെതായ അർത്ഥത്തിൽ ശ്രോതാക്കളുമായി സമരസപ്പെടുമ്പോഴാണ് ഒരു നല്ല പ്രസംഗം ഉണ്ടാവുന്നത്. ആശയ സമ്പുഷ്ടതയല്ല സംവേദനക്ഷമതയാണ് പ്രസംഗകന്‍റെ വിജയം. വാക്കുകളിലും വാക്യങ്ങളിലും അവയുടെ പ്രയോഗപരതയിലും അവഗാഹം ആർജിച്ചെങ്കിൽ മാത്രമേ പ്രസംഗകന് ശ്രോതാക്കളുമായി സംവേദനം സാധ്യമാകൂ.

കൃത്രിമത്തമില്ലാത്ത ഒരു തനതു ശൈലി കണ്ടെത്തുക എന്നത് ഏതൊരു പ്രസംഗകന്‍റെയും    വെല്ലുവിളിയാണ്. അർത്ഥവും അർത്ഥാന്തരങ്ങളും ശൈലിയും ശൈലിഭേദങ്ങളും തേടിയുള്ള അവിരാമയാത്രകൾ ഒരു ശൈലി രൂപികരണത്തിന് വിളഭൂമിയായേക്കാം. ഈ വിളഭൂമിയിൽ വിളവെടുക്കാൻ അതിതീവ്രമായ പരിശ്രമവും പരിശീലനവും പരിചരണവും അനിവാര്യമാണ്. പ്രസംഗ ദേവാലയത്തിന്റെ പ്രദക്ഷിണവഴികളിൽ അനേകതവണ സാഷ്ടാംഗം പ്രണമിക്കുമ്പോഴാണ് ഒരു നല്ല പ്രസംഗകനാകാനുള്ള ഉൾവെളിച്ചം വീണുകിട്ടുന്നത്. ആ പ്രദക്ഷിണ വഴികളിലേക്കുള്ള ചെറു കല്പടവുകൾ കയറുവാൻ  ഈ പ്രസംഗ പരിശീലനം നിങ്ങളെ പ്രാപ്തരാക്കും. പ്രസംഗത്തിന്റെ ആകാശഗംഗയിലെ താരസുര്യൻ ആവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രസംഗ പരിശീലന കളരിയിലേക്ക് സ്വാഗതം. 



whatsapp
Tags:
loading...