വാര്‍ത്താ വിവരണം

മഞ്ഞള്‍ കൃഷി നടീല്‍ ഉത്സവം

1 June 2018
Reporter: pilathara.com

പിലത്തറ:കാര്‍ഷിക മേഖലയില്‍ യുവതലമുറയ്ക്ക്  താല്പര്യം വളര്‍ത്തി എടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഡി വൈ എഫ് ഐ ചെറുതാഴം വെസ്റ്റ് മേഖലകമ്മിറ്റി കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്‌. പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി മേഖലയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുവരുന്നു. മേഖലയെ തരിശുരഹിതമാക്കുന്നതിനു വേണ്ടി മഞ്ഞള്‍ ചേന നെല്ല് പൂകൃഷി തുടങ്ങിയ കൃഷികള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മഞ്ഞള്‍കൃഷിയുടെ നടീല്‍ ഉത്സവം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എം ഷൈജു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം എം വി രാജീവന്‍, പഞ്ചായത്ത് പ്രസിഡണ്ട്‌ പി പ്രഭാവതി, കൃഷി ഓഫീസര്‍ നാരായണന്‍, കെ പി വീ ഗോവിന്ദന്‍, എം രവീന്ദ്രന്‍, ഏ വി മണിപ്രസാദ്‌ ,വി പി സുഭാഷ്,എം വി സന്തോഷ്‌, കെ മനോജ്‌, പി ജിനേഷ് എന്നിവര്‍ സംസാരിച്ചു എം സജേഷ് സ്വാഗതവും ടി വി ധനേഷ് നന്ദിയും പറഞ്ഞുTags:
loading...