വാര്‍ത്താ വിവരണം

കല്യാശ്ശേരി മണ്ഡലം പരിസ്ഥിതി ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

5 June 2018

പ്ലാസ്റ്റിക്കിനെ ചെറുക്കൂ പരിസ്ഥിതിയെ രക്ഷിക്കൂ എന്ന സന്ദേശത്തോടെ കല്യാശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടത്തുന്ന പരിസ്ഥിതി ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി.
ടി.വി രാജേഷ് എം.എൽ എ യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.

 ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭവിഷ്യത്തുക്കളും പാരിസ്ഥിതിക പ്രശ്നങ്ങളും വിളിച്ചോ തുന്ന ഹ്രസ്വചിത്രം സ്കൂളുകളിൽ പ്രദർശിപ്പിച്ചു. സുരേന്ദ്രൻ അടുത്തിലയാണ് ഹ്രസ്വചിത്രം നിർമിച്ചത്. 

പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം കൊട്ടില ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.  സുരേന്ദ്രൻ അടുത്തില ക്ലാസ്സെടുത്തു.
 പ്രിൻസിപ്പാൾ പി.നാരായണൻ സ്വാഗതം പറഞ്ഞു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല അധ്യക്ഷത വഹിച്ചു.
മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.അബ്ദുള്ള, ബി.പി ഒ രാജേഷ് കടന്നപ്പള്ളി, കെ. മനോഹരൻ, ഷാജിറാം.പി, പി.എം.ഉണ്ണികൃഷ്ണൻ, പി.വി പ്രസാദ് എന്നിവർ സംസാരിച്ചു. കെ. മനോജ് കുമാർ നന്ദി പറഞ്ഞു.Tags:
loading...