കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്ല്യാശ്ശേരി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാവുന്നു 

15 February 2019
Reporter: pilathara dot com
മാടായി ഗവ.ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്കിൻ്റെ ഔപചാരിക ഉദ്ഘാടനം 2019 ഫിബ്രവരി 16ന്  ശനിയാഴ്ച 1.30 ന് ബഹു .വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കുകയാണ്. 

ആദ്യ ഉദ്ഘാടനം ഫെബ്രു. 16 ന് മാടായി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ
 

1949 ൽ സ്ഥാപിതമായ മാടായി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ  മികവിൻ്റെ  കേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യം  സാക്ഷാത്കരിക്കപ്പെടുകയാണ്. 

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണനയത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന് മുന്നോടിയായി പൂർത്തികരിച്ച മാടായി ഗവ.ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്കിന്റെ ഔപചാരികമായ ഉദ്ഘാടനം 2019 ഫിബ്രവരി 16ന്  ശനിയാഴ്ച 1.30 ന് ബഹു .വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിക്കുകയാണ്. 

ഇതിനകം 6 കോടി രൂപയാണ് പ്രസ്തുത വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ സർക്കാർ ഉൾപ്പെടെ വിവിധ ഏജൻസികൾ മുഖേന  ലഭ്യമാക്കിയത്. ഇതിൽ ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്ന ഹയർ സെക്കന്ററി ബ്ലോക്ക് 3 നിലകൾ ഉള്ളതാണ്.  കഴിഞ്ഞ വർഷമാണ് പുതിയ സ്കൂൾ,  VHSC ബ്ളോക്കുകൾ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചത്. പുതിയ ഹയർ സെക്കന്ററി ബ്ളോക്ക് കൂടി ഉദ്ഘാടനം ചെയുന്നതോടെ ജില്ലയിൽത്തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിൽ നമ്മുടെ മേഖലയിലെ ആദ്യ ഗവ. ഹൈസ്കൂളുകളിൽ ഒന്നായ മാടായിയും ഇടം നേടുകയാണ്. എട്ട്  മുതൽ 12 വരെയുള്ള ക്ലാസ് മുറികൾ ഇതിനകം ഹൈടെക് അയി മാറിയിട്ടുണ്ട്. ലാബുകൾ, ലൈബ്രറി എന്നിവയും പി.ടി. എ യുടെയും മറ്റ് ഏജൻസികളുടെയും സൗകര്യത്തോടെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഓഡിറ്റോറിയം പൂർവ വിദ്യാർത്ഥികളാണ് നിർമ്മിച്ചു നൽകിയത്. അവശേഷിക്കുന്ന പ്രവൃത്തികൾക്കായി ഈ വർഷം ഗവ. ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. 


ഇതോടൊപ്പം മണ്ഡലത്തിലെ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളും മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള  പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2 വർഷത്തിനിടയിൽ മണ്ഡലത്തിലെ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളും മികവിന്റെ കേന്ദ്രമായി മാറും. ഈ കാലയളവിൽ സർക്കാർ ബജറ്റ്, നബാർഡ്, കിഫ്ബി, സി.എസ് ആർ ഫണ്ട്, പൂർവ വിദ്യാർത്ഥികളുടെ സഹായം, സഹകരണസ്ഥാപനങ്ങൾ എന്നിവ വഴി 75 കോടി രൂപ 15  ഹയർ സെക്കന്ററികൾക്കായി സമാഹരിക്കാനായിട്ടുണ്ട്. ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.


ടി വി രാജേഷ് MLA



loading...