വാര്‍ത്താ വിവരണം

നാളെ തുടക്കം

8 June 2018
Reporter: ശരണ്യ എം ചാരു

ദേശീയ ചലച്ചിത്രോത്സവത്തിന്  നാളെ തിരിതെളിയും.

പയ്യന്നൂർ : കേരളാ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് ദേശീയ ചലച്ചിത്ര മേളയുടെ ഔപചാരികമായ ഉദ്‌ഘാടനം നാളെ നടക്കും.

 ബഹുമാനപ്പെട്ട സാംസ്ക്കാരിക, പട്ടികജാതി പട്ടിക വർഗ്ഗക്ഷേമ, പിന്നോക്ക ക്ഷേമ, നിയമ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ സി കൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ ഗിരീഷ് കാസരവള്ളി ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.

തുറമുഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, എം പി മാരായ ശ്രീ കെ കെ രാഗേഷ്, ശ്രീ റിച്ചാർഡ് ഹേ, നഗരസഭാ ചെയർമാൻ ശ്രീ ശശി വട്ടക്കൊവ്വൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.



Tags:
loading...