വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് പ്രീ ലോഞ്ചിംഗ് കാഞ്ചനമാല നിർവ്വഹിച്ചു

16 October 2017
Reporter: pilathara.com

പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് പ്രീ ലോഞ്ചിംഗ് കാഞ്ചനമാല നിർവ്വഹിച്ചു പിലാത്തറ സെന്റ് ജോസഫ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും നന്മ ചെറുതാഴം സൊസൈറ്റിയുടെയും ബ്രഡ് ഡോണേഴ്സ് കേരള ഫോറം കണ്ണൂർ ഡിവിഷനിലേയും ആർച്ചി  കൈറ്റ്സ് പിലാത്തറ യുടെയും സഹകരണത്തോടെ ജെസിഐ പിലാത്തറ യുടെ പിലാത്തറ ഡോട്ട് കോം എന്ന എന്ന വെബ് സൈറ്റ് ആണ് വളരെ പുതുമ നിറഞ്ഞ ആശയത്തിലൂടെ യാഥാർത്ഥ്യമായത് ഡോക്ടർ മധുസൂദനൻ  അധ്യക്ഷനായ ചടങ്ങിൽ ഭാസ്കര പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി വയനാട്ടിലെ നിഷയുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ നിർവഹിച്ച കഥാസമാഹാരത്തിൻ്റെ  പുസ്തക പ്രകാശനവും കാഞ്ചനമാല നിർവഹിച്ചു .  തികച്ചും പ്ലാസ്റ്റിക് നിരോധിത ചടങ്ങിലൂടെ പിലാത്തറ ഡോട്ട് കോം ജനഹൃദയങ്ങളിൽ സ്ഥാനം നേടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ  ആനുവൽ ജനറൽ മീറ്റിമീറ്റിംഗ് ഓടുകൂടികൂടി ആരംഭിച്ച നടപടിക്രമത്തിൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പിലാത്തറ യുപി സ്കൂളിലേക്ക് വെള്ളവടി റാലിയും സംഘടിപ്പിച്ചു. പിലാത്തറ സ്കൂളിൽ ഫാറൂഖിന്റെയും ഉണ്ണിയുടെയും ജിനേഷിന്റെ യുമൊക്കെ നേതൃത്വത്തിൽ തികച്ചും പ്രകൃതി സൗഹൃദപരമായ   കവുങ്ങിൻ പ്ലേറ്റിൽ കഞ്ഞിയും സ്വാദിഷ്ടമായ പുഴുക്കും, തനി നാടൻ അച്ചാർ, ചമ്മന്തി, ചുട്ട പപ്പടം പിന്നെ കോരി കഴിക്കാൻ പ്ലാവില കോട്ടിയതും പിലാത്തറ യുപി സ്കൂളിലെ നല്ലപാഠം കുട്ടികൾക്കുള്ള പുത്തൻ അറിവ് കൂടിയായിരുന്നു.  ബ്ലഡ് ഡോണേഴ്സ് പ്രവർത്തകനായ അനൂപിന്റെ നേതൃത്വത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ചു വെക്കുന്നതിനായി നാടൻ ഓലക്കുടയും ഒരുക്കിയിട്ടുണ്ടായിരുന്നു.  ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി പിലാത്തറ യുടെ  സഹകരണത്തിൽ അഞ്ഞൂറോളം പിലാവിൽ തൈകൾ വിതരണവും സംഘടിപ്പിച്ചു. പിലാത്തറയുടെ ഓർമ്മയായ പ്ലാവിൻചുവട്ടിൽ ഓട്ടോ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്ലാവിൻ തൈകൾ ആവശ്യക്കാർക്കു നൽകുകയും ചെയ്തു . 



whatsapp
Tags:
loading...