വിവരണം ഓര്‍മ്മചെപ്പ്


ഇന്ന് ലോക വനദിനം


പച്ചപ്പുകൾ ഓർമകളിൽ മാത്രമായി തങ്ങാതിരിക്കാൻ നമുക്ക് ജാഗരൂകരാകാം. വെന്തുരുകുന്ന നാളെകളെ ക്ഷണിച്ചു വരുത്താതെ ഓരോ പുൽനാമ്പിനെപ്പോലും നമുക്കു സംരക്ഷിക്കാം.. വനസംരക്ഷണം വനദിനത്തിൽ മാത്രം ഒതുക്കാതെ ഓരോ പുതുദിനങ്ങളും അതിനായി നീക്കിവയ്ക്കാം. ലോകത്ത് അവശേഷിക്കുന്ന മരങ്ങളെയും പച്ചപ്പിനെയും സംരക്ഷിക്കുന്നതിന് ഒപ്പം പുതിയ മരങ്ങളും നട്ടുവളര്‍ത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ജന ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മരത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗപ്പെടുത്തണം എന്നതാണ് ദിനാചരണത്തിന്റെ ഭാഗമായി യു എന്‍ നല്‍കുന്നത്.


മീനമാസത്തിലെ സൂര്യൻ നമ്മുടെ തലക്ക് നേരെ മുകളിൽ നിന്ന് തിളക്കുമ്പോൾ, ഫാനിന്റെ അതി വേഗത്തിലുള്ള കറക്കം പോലും ചൂടിന് ഒരാശ്വാസവും തരാതിക്കുമ്പോൾ,ഓർക്കുക.... ഓർത്ത് വെക്കുക.....
മരം മുറിച്ച് കാട് വെളുപ്പിച്ചതിന് പ്രകൃതി നമ്മോട് കണക്ക് പറയിക്കുകയാണെന്ന്

Courtsy: PP Rajan Edat


loading...