വാര്‍ത്താ വിവരണം

ദേശീയ അവാർഡ് ജേതാകൾക്ക് മേളയിൽ ആദരം

9 June 2018
Reporter: ശരണ്യ എം ചാരു

ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളിൽ ഏറ്റവും മുന്നിൽ മലയാളം തന്നെയെന്ന് പ്രഖ്യാപിച്ച് കൊണ്ട് എല്ലാ വർഷവും ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയാണ് മലയാള ചലച്ചിത്ര പ്രതിഭകൾ. 2016-17 വർഷത്തെ ദേശീയ അവാർഡ് ജേതാക്കളെ ആദരിക്കുന്ന വേദി കൂടിയായി മാറി ദേശീയ അവാർഡിന്റെ ഉദ്ഘാടന ചടങ്ങ്.

പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഉന്നത നിലവാരം പുലർത്തുന്നത് മലയാള സിനിമ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനം. കഥാവിഭാഗത്തിലും കഥേതര വിഭാഗത്തിലുമായി 25 ൽ പരം അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭകളെ സദസ്സിൽ ആദരിച്ചു.

കുഞ്ഞു ദൈവം എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ മാസ്റ്റർ ആദർശ് പ്രവീൺ, കഥയേതര വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകൻ അപ്പു പ്രഭാകർ, മികച്ച സാങ്കൽപ്പിക ചിത്രമായ ആളൊരുക്കതിൻ്റെ സംവിധായകൻ വി സി അഭിലാഷ്, ആളൊരുക്കത്തിന്റെ നിർമ്മാതാവ് ജോളി ലോനപ്പന്റെ അസാന്നിധ്യത്തിൽ മകൾ ഡോ: പ്രീതി & അലക്സ് ജെയിംസ്, മികച്ച നരവംശ ശാസ്ത്ര സിനിമയ്ക്കുള്ള അവാർഡ് ജേതാവ് നിഥിൻ ആർ, ഇതിന്റെ നിർമ്മാതാവ് ഭാഗ്യലക്ഷ്മി, കഥാവിഭാഗത്തിലെ മികച്ച ഓഡിയോ ഗ്രാഫർ ജസ്റ്റിൻ ജോസ്, നവാഗത സംവിധായകൻ പാംപ്പള്ളി, നിർമ്മാതാവ് ഷിബു സുശീലൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ മികച്ച തിരക്കഥാകൃതിനുള്ള അവാർഡ് നേടിയ സജീവ് പാഴൂർ, നിർമ്മാതാവ് സന്ദീപ് സേനൻ എന്നിവർ ആദരമേറ്റുവാങ്ങി.



whatsapp
Tags:
loading...