വാര്‍ത്താ വിവരണം

ഏദൻ...

12 June 2018
Reporter: ശരണ്യ എം ചാരു

 പലകാഴ്ച്ചകളുടെ ഏദൻ

അടച്ചിട്ട തിയേറ്റർമുറിക്ക് പുറത്തിറങ്ങി ചുറ്റിലും നോക്കിയാൽ കാണാവുന്ന പച്ചയായ ജീവിതത്തിന്റെ കഥ. ഒറ്റനോട്ടത്തിൽ സഞ്‌ജു സുരേന്ദ്രൻ സംവിധാനം നിർവഹിച്ച 'ഏദൻ' എന്ന സിനിമയെ ഇങ്ങനെ വായിക്കാം.

കണ്ട് പരിചയിച്ച സോദ്ദേഹ സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് ഏദൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മരണത്തേയും പ്രണയത്തേയും ഒരുപോലെ മനോഹരമായി ചേർത്തുവെയ്ക്കുന്ന മറ്റൊരു സിനിമ സമീപകാലത്ത് ഉണ്ടോയെന്നുതന്നെ എന്ന് സംശയമാണ്. മരണം, നിലവിളികളുടെയും കൂട്ടക്കരച്ചിലിന്റെയും നിർവ്വികാരതയിലേക്ക് നീളുന്ന പ്രക്രിയായി കണ്ടുശീലിച്ചവർക്ക്‌ ഏദനെ രണ്ടുതലങ്ങളിൽ നിന്ന് വായിക്കാം. മരണത്തിനു മുന്നിലും ചിരിക്കാൻ കഴിയുമെന്നും വികാരങ്ങളെ പ്രകടമാക്കാൻ കഴിയുമെന്നും ചിത്രം പറയുമ്പോൾ ഇത് സാധ്യമോ എന്ന് ഒരു കൂട്ടം കാഴ്ച്ചക്കാർ ചിന്തിക്കുകയും ചെയ്‌തേക്കാം. 

എസ്. ഹരീഷിന്റെ കഥ 'ഏദനാ'യപ്പോൾ സാങ്കേതിക നിലവാരം കൊണ്ടും സിനിമാറ്റിക് അവതരണം കൊണ്ടും മികച്ചതാകുന്നു. മലയാള  സമാന്തര സിനിമയിൽ സ്വന്തമായ ഇടം ഉണ്ടാക്കാനുള്ള സംവിധായകന്റെ പ്രയത്നത്തിന് പൂർണ്ണത കൈവന്നതിൽ  ഛായാഗ്രാഹകൻ മനേഷ് മാധവന്റെ പിന്തുണയെ വിലമതിക്കാതെ വയ്യ. ഒറ്റക്കാഴ്ചയ്ക്കല്ല,   പലകാഴ്ച്ചകൾക്ക് വകയുള്ള ചിത്രമാണ് ഏദൻ. കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതുൾപ്പടെ ചിത്രത്തിന്റെ ഓരോ മേഖലകളും പുനഃ ചിന്തയ്ക്ക് വകയൊരുക്കും.Tags:
loading...