കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യാശ്ശേരി മണ്ഡലം ഹൈടെക് ലൈബ്രറി പ്രഖ്യാപനം മാർച്ച് 8 ന് മണ്ടൂരിൽ

8 March 2019
Reporter: pilathara dot com

കല്യാശ്ശേരി മണ്ഡലത്തിലെ ലൈബ്രറികളെ ഹൈടെക് ലൈബ്രറികളാക്കി മാറ്റുന്ന പ്രഖ്യാപനം മാർച്ച് 8 ന് വൈകുന്നേരം 5 മണിക്ക് മണ്ടൂരിൽ വെച്ച് നടക്കും. പരിപാടി പി.കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും' ടി.വി.രാജേഷ് എം.എൽ എ അധ്യക്ഷത വഹിക്കും. വായനശാലകളെ പി.ആർ. ഡി കേന്ദ്രമാക്കുന്ന പ്രഖ്യാപനം കലക്ടർ മീർ മുഹമ്മദ് ഐ എ എസ് നിർവഹിക്കും.
ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി കുഞ്ഞികൃഷണൻ മുഖ്യപ്രഭാഷണം നടത്തും . ഫിലിം സൊസൈറ്റിയുടെ പ്രഖ്യാപനം പ്രശസ്ത സിനിമ സംവിധായകൻ ഷെരീഫ് ഈസ നിർവഹിക്കും. സംസ്ഥാന സിനിമ അവാർഡ് ജേതാവ് സന്തോഷ് മണ്ടൂർ പങ്കെടുക്കും. തുടർന്ന് ക്ഷേത്ര കല അക്കാദമി പുരസ്‌കാര ജേതാവ് രതീഷ് കുമാർ പല്ലവി നയിക്കുന്ന മധുര ഗീതങ്ങൾ എന്ന പരിപാടി അരങ്ങേറും


കല്യാശേരി മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങളും ഹൈടെക് ആക്കുമെന്ന വാഗ്ദാനം യഥാർത്ഥ്യമാകുകയാണ്. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അതിലേക്കായി 1 കോടി 28 ലക്ഷം ചെലവഴിച്ച് 106 വായനശാലകൾക്കായി ഇതിനകം ലാപ്ടോപ്പ്, പ്രിൻറർ, പ്രോജക്ടർ, സ്ക്രീൻ, സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തു കഴിഞ്ഞു. 

 loading...