കളിയാട്ടം


ഉച്ചിട്ട ഭഗവതി - Uchitta Theyyam

Reporter: rajeev creative - pilathara.com
ഈ തെയ്യത്തിന്റെ  വാമൊഴികൽ   മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം , പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങൾ : രാജീവ് ക്രിയേറ്റീവ് ഫോട്ടോസ്

           മന്ത്ര മൂര്‍ത്തികളിലും  പഞ്ച മൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്‌നി ദേവൻ്റെ   ജ്യോതിസ്സില് നിന്നും അടർന്നു  വീണ കനൽ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില് ചെന്ന് വീണു അതില് നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന് അവിടെ നിന്നും കാമദേവന് വഴി  മഹാ ദേവന് സമര്പ്പിച്ചു എന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്ത്ഥം ഭൂമിയിൽ വന്ന് മാനുഷരൂപത്തില് കുടിയിരുന്നുമെന്നുമാണ് കഥ.

           എന്നാൽ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേൾക്കാനുണ്ട് .. അഗ്‌നിപുത്രിആയതുകൊണ്ട്  തീയില് ഇരിക്കുകയും കിടക്കുകയും  തീകനല് വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.. .. അടിയേരി  മഠത്തില് ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും  ഗൃഹങ്ങളിലും വിശേഷാല് കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ്  ഇത് . ദേവിയുടെ തോറ്റം പാട്ടുകളില് മുകളിൽ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകകരമാണ് .. ഈ തെയ്യത്തിന്റെ  വാമൊഴികൽ   മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം , പൂന്തോട്ടം  തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങൾ .



loading...