വിവരണം ഓര്‍മ്മചെപ്പ്


പ്രതീക്ഷകൾക്ക് ചിറക് മുളച്ച് സാലിഹ്

Reporter: Aji Panayanthatta

പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു മനുഷ്യ സ്നേഹി വാരിയെടുത്ത് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു 

മഗളൂരു എജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ  കാലുകളിൽ നടക്കാൻ തുടങ്ങിയതോടെയാണ്  പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്.


കഴിഞ്ഞ മാർച്ച്  29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തിൽ സഹീദ (29) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.

ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റ്കിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടന പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേത്രത്വത്തിൽ അറ്റ കാലുകൾ പ്ലാസ്റ്റിക്ക് ബോക്സിൽ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലിൽ എത്തിച്ചു.
സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി മുൻകൂട്ടി വിവരം നല്‍കിയതിനാൽ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. അതിനിടയിൽ സാലിഹിന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്ററിലതികം രക്തം വാർന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല.
തിരിച്ചറിയാതിരുന്നകുഞ്ഞ്ന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി. അപ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തിൽ പെട്ടത് എന്ന് തിരിച്ചറിഞ്ഞു.

ശേഷം  ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏൽക്കാതെ സംരക്ഷിച്ചു.
ഇളം പ്രിയമായതിനാൽ ഞരമ്പുകളുടെ പുനർ നിർമിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി.
തൊലികൾ വെച്ച് പിടിപ്പിച്ചതുൾപ്പടെ നാല് ശസ്ത്രക്രിയകൾക്ക് സാലിഹ് വിധേയനായി. ഇപ്പോൾ പരസഹായമില്ലാതെ കുഞ്ഞ് കാലുകൾ നടന്നു തുടങ്ങി. 
എജെ ഹോസ്പിറ്റലെ   മൈക്രോ വാസ്കുലാർ സർജൻ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.





loading...