വാര്‍ത്താ വിവരണം

പിലാത്തറ ബസ് സ്റ്റാൻഡിൽ ബസ്സിന് നേരെ അക്രമം.

20 June 2018
Reporter: രമേഷ്
പിലാത്തറ ബസ് സ്റ്റാൻഡിൽ തവക്കൽ ബസ്സിന് നേരെ അക്രമം.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ തവക്കൽ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. തലേദിവസം ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. പിലാത്തറ സ്വദേശിയായ ഹരി മരം കൊണ്ട് അടിച്ച് ചില്ല് തകർത്തത്. ഹരി മരംമുറി തൊഴിലാളിയും സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്. തലനാരിഴയ്ക്കാണ് മുൻ സീറ്റ് യാത്രക്കാരായ സ്ത്രീയും കൂടെയുള്ള കുട്ടിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് ഹരി ഓടിരക്ഷപ്പെട്ടു . നാട്ടുകാരും ബസ് ജീവനക്കാരും പിറകെ ഓടിയെങ്കിലും യുവാവ് പിലാത്തറ പിഎച്ച്എസ്ഇ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് ജീവനക്കാരും നാട്ടുകാരും രാത്രി 9 വരെ ബസ്റ്റാൻഡിൽ കാത്തു നിന്നെങ്കിലും പോലീസ് നേരിട്ട് വന്നില്ല എന്ന് ആക്ഷേപമുണ്ട്.


Tags: