വിവരണം അടുക്കള


നാടന്‍ അരിയുണ്ട


Reporter: bindhu suresh
നാടന്‍ അരിയുണ്ട : നല്ല നാടന്‍ ടേസ്റ്റി ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. അപ്പൂപ്പന്മാര്‍ മുതല്‍ ന്യൂജന്‍ പിള്ളേര്‍ വരെ ഇഷ്ടപ്പെടുന്ന അരിയുണ്ടയുടെ റെസിപ്പി

അരിയുണ്ടയുടെ റെസിപ്പി

1.അരി വറുത്തത് കാല്‍ കപ്പ്

2.തേങ്ങ ചിരകിയത് കാല്‍ കപ്പ്

3. ശര്‍ക്കര പാകത്തിന്

4.ഉപ്പ് പാകത്തിന്

5.ഏലക്കായപ്പൊടി

പാകത്തിന്  വറുത്ത അരി പൊടിച്ചെടുക്കുക. ശര്‍ക്കര പൊടിച്ചെടുത്ത് വെള്ളം ചേര്‍ത്ത് ഇളക്കി കട്ടിയാകും വരെ അടുപ്പില്‍ വച്ച് ചൂടാക്കുക. ശര്‍ക്കര പാനി റെഡിയായ ശേഷം അതിലേക്ക് ഏലക്കായപ്പൊടിയും ചിരകി വച്ച തേങ്ങയും ഇട്ട് ഇളക്കുക. ഇതിലേക്ക് വറുത്തു വച്ച അരിപ്പൊടിയും പാകത്തിന് ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഉരുളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്ന അരിയുണ്ടകള്‍ ഏറെനാള്‍ കേടു കൂടാതെയിരിക്കും.  


loading...