കളിയാട്ടം


വെളുത്ത ഭൂതം തെയ്യം - Velutha Bhoootham Theyyam

Reporter: rajeev creative - pilathara.com
രാജീവ് ക്രിയേറ്റീവ് ഫോട്ടോസ്

ഭൂത-യക്ഷി ദേവതകള്‍
          ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങള്‍ ശിവാംശഭൂതങ്ങളാണ്. ദുര്‍മൃതിയടഞ്ഞ പ്രേതപിശാചുക്കളില്‍ ചിലതും 'ഭൂത'മെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളര്‍ഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്. എന്നാല്‍ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവര്‍ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോള്‍ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്. (ഉദാ:പഞ്ചുരുളി ഭൂതം ) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീ സങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം.  കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടില്‍ പറയുന്നുള്ളൂ. വേലന്മാര്‍ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാര്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമന്‍, ഗന്ധര്‍വന്‍ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.



loading...