വാര്‍ത്താ വിവരണം

ബ്ലഡ് ഡോണേഴ്‌സ് കേരള സ്‌നേഹസംഗമം നടത്തി

16 October 2017
Reporter: unni puthoor
മുക്കം മൊയ്തീന്‍ സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല ഉദ്ഘാടനംചെയ്തു. 
പിലാത്തറ: കേരള ബ്ലഡ് ഡോണേഴ്‌സ് കണ്ണൂരിൻ്റെ  വാര്‍ഷികവും സ്‌നേഹസംഗമവും പിലാത്തറയില്‍ നടന്നു. മുക്കം മൊയ്തീന്‍ സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല ഉദ്ഘാടനംചെയ്തു.  പരിയാരം ഗവ. ആയുര്‍വേദ കോളേജ് അസി. പ്രൊഫസര്‍ പി.എം.മധു അധ്യക്ഷതവഹിച്ചു. ചെറുതാഴം നന്മ സേവാസമാജത്തിൻ്റെ  സഹകരണത്തോടെ നിഷ പി.എസ്.വയനാടിന്റെ അഞ്ചാമത് പുസ്തകം മൗനവിലാപം കാഞ്ചനമാല പ്രകാശനംചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള പ്രസിഡന്റ് വിനോദ് ഭാസ്‌കര്‍ പുസ്തകം ഏറ്റുവാങ്ങി. മലയാളഭാഷ പാഠശാലാ ഡയറക്ടര്ടി.പി.ഭാസ്‌കര പൊതുവാള്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. ഷാഹുല്‍ ഹമീദ് ഉപഹാരംനല്‍കി. നിഷ പി.എസ്., പി.എന്‍.ദാമോദരന്‍ നമ്പൂതിരി,കെ എസ്‌  ജയമോഹൻ , കെ.ചിത്രലേഖ, രാമചന്ദ്രന്‍ കടാങ്കോട്, സായ്‌ലാല്‍, വി.ടി.വി.മോഹനന്‍, പ്രസിഡന്റ് ഉണ്ണി പുത്തൂര്‍, കെ.പി.ഷനില്‍,എം.എസ്.കോയിപ്ര എന്നിവര്‍ സംസാരിച്ചു.


whatsapp
Tags:
loading...