വിവരണം ഓര്‍മ്മചെപ്പ്


"നെല്ലിക്ക" മെയ് 6 ന് സമാപിക്കും.

Reporter: ശ്രീഗേഷ് കെ

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം വിദ്യാവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല പരിപാടി "നെല്ലിക്ക" 

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുന്നതിനും അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമായ വിവിധ പരിപാടികൾ കോർത്തിണക്കിയ '' നെല്ലിക്ക " ഏപ്രിൽ 1നാണ് ആരംഭിച്ചത്.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ രാത്രി വരെ നീളുന്ന വിവിധ പരിപാടികളിൽ രക്ഷിതാക്കളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.

പാമ്പുകളെ അറിയാം ( റിയാസ് മാങ്ങാട്), പ്രസന്റേഷൻസ്കിൽ, സബ്ജക്റ്റ് ഡിസ്കഷൻ, ക്വിസ്സ് മത്സരം, പ്രസന്റേഷൻ ടെക് നിക്സ്, ലളിതം ഗണിതം ( അപ്യാൽ രാജൻ), വ്യക്തിത്വ വികസനം ( അബ്ദുൾ ലത്തീഫ് മoത്തിൽ - ജില്ലാ ഡെപ്യൂട്ടി മീഡിയ & എഡ്യുക്കേഷനൽ ഓഫീസർ), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (എ.ഹരിദാസ്), ആനിമേഷൻ എന്ത്? എങ്ങനെ?(ഷനിൽ ചെറുതാഴം), വിഷയാവതരണം എങ്ങിനെ ?, വിഷു അനുഭവങ്ങൾ പങ്കുവെക്കൽ, പറക്കാൻ പഠിക്കാം (ഡോ. എ. സുകേഷ് -അസി.പ്രൊഫ.ഗവ.എഞ്ചിനീയറിംഗ് കോളജ് കണ്ണൂർ, പ്രസന്റേഷൻ എഡിറ്റിങ്ങ്, വൈദ്യുത സുരക്ഷ (കെ.പി.ജ്യോതിഷ് - ഡെപ്യൂട്ടിഇലക്ട്രിക്കൽ ഇൻസ്പെപെക്ടർ കണ്ണൂർ), പ്രസന്റേഷൻ കമ്പ്യൂട്ടറിലേക്ക്, പക്ഷികളും പ്രകൃതിയും ( ശശിധരൻ മനേക്കര) തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടന്നു.

ഏപ്രിൽ 22 ന് ലോക ഭൗമദിനത്തിൽ കണ്ണൂർ കണ്ടൽ പ്രൊജക്ടിന്റെ ഭാഗമായുള്ള കണ്ടൽകാടുകൾ സന്ദർശിച്ചു. രമിത്ത്, പി.പി.രാജൻ തുടങ്ങിയവർ ക്ലാസ്സെടുത്തു.

ക്യാമ്പംഗളെ നാല് ഗ്രൂപ്പുകളായി തിരിച്ച് (ചങ്ക്സ്, ചാലഞ്ചേഴ്സ്, റൈഡേർസ്, റൈവൽസ്) ' പക്ഷിയും പ്രകൃതിയും', 'മാലിന്യ നിർമ്മാർജ്ജനം', 'നവമാധ്യമങ്ങൾ ', 'കൃഷിയുംആരോഗ്യവും' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിഷയാവതരണത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഭേദമന്യേ വിവിധ സ്കൂളുകളിലെ അന്തരീക്ഷത്തിൽ പഠിച്ചു വരുന്ന കുട്ടികളിൽ സാമൂഹ്യബന്ധത്തിന്റെ അവബോധം ഉണ്ടാക്കിയെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്.

മെയ് 6 ന് വായനാപന്തലിൽ നടക്കുന്ന സമാപന പരിപാടിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണവും വിഷയാവതരണവും നടക്കും. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്രസന്റേഷൻ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മുമ്പിൽ അവതരിപ്പിക്കും. സമാപന ചടങ്ങിൽ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സി വി ദാമോദരൻ നിർവ്വഹിക്കും. കെ കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങിൽ സംബന്ധിക്കും. 

സി വി ശശികുമാർ, എ ഹരിദാസ്, സി പി പ്രസാദ്, കെ എൻ അജയ്, സി പി വിക്രംരാജ്, ലക്ഷ്മണൻ മന്ദ്യത്ത്, പി ദിനേശൻ, എം കെ ബിജു, സി വി അനിൽ തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു. 


സംസ്ഥാനത്തെ എ പ്ലസ് ഗ്രന്ഥാലയങ്ങളിൽ ഒന്നാണ് കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം. 

ഇടവേളകളില്ലാതെയുള്ള മുഴുനീള പരിപാടികൾ കൊണ്ട് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാണ് ഗ്രന്ഥാലയം. 

ഗ്രന്ഥാലയത്തിലെ യുവജനവേദി, വനിതാവേദി, വയോജനവേദി, ബാലവേദി എന്നിവയ്ക്ക് പുറമെ 2018 ജനുവരി മാനം ആണ് വിദ്യാവേദി രൂപീകരിച്ചത്. വിദ്യാവേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിവരുന്നു.

വിദ്യാവേദി : ഭാരവാഹികൾ : - സിവി ശശികുമാർ (സെക്രട്ടറി), എ ഹരിദാസ് (പ്രസിഡണ്ട്)

ഗ്രന്ഥാലയം ഭാരവാഹികൾ: കെ.ശ്രീഗേഷ് (സെക്രട്ടറി), കെ.മനോഹരൻ (പ്രസിഡണ്ട്)

Ph:04972810064, 9400511225, 9846281225 

-----------------------------------------
ഇ-വിജ്ഞാന സേവനകേന്ദ്രം 
കുഞ്ഞിമംഗലം 
Ph:04972810064, 9400511225, 9846281225





loading...