വാര്‍ത്താ വിവരണം

ഇക്കോ ഗാഡ്‌സ് ഫൗണ്ടേഷന്റെയും ബ്ലഡ്ഡ് ഡൊണേഴ്‌സ് കേരള - സൗജന്യ പ്ലാസ്റ്റിക്ക് ശേഖരണവും മാലിന്യ സംസ്‌ക്കരണ ബോധവത്ക്കരണ ക്ലാസ്സും

18 July 2018
Reporter: krishnadas

ഇക്കോ ഗാഡ്‌സ് ഫൗണ്ടേഷന്റെയും ബ്ലഡ്ഡ് ഡൊണേഴ്‌സ് കേരള കോഴിക്കോട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ, മലാപ്പറമ്പ് റെസിഡൻസ് അസോസിയേഷൻ കേന്ദ്രീകരിച്ച് സൗജന്യ പ്ലാസ്റ്റിക്ക് ശേഖരണവും മാലിന്യ സംസ്‌ക്കരണ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു'.

15.07.2018 ഞായറാഴ്ച്ച രാവിലെ 9 മണിക്ക്   ഷമീർ കോവൂർ (ബ്ലഡ് ഡൊണേഴ്സ് കേരള, കോഴിക്കോട് ജില്ല ട്രഷറർ), അരവിന്ദനാഥൻ (മലപ്പറമ്പ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി RAM ) എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണവും നടന്നു.  പരിപാടിയോട് അനുബന്ധിച്ച് വീടുകളിൽ നിന്നും ശേഖരിച്ച വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇക്കോ ഗാഡ്‌സ് ഫൗണ്ടേഷൻ സെഗ്രിഗേഷന് ശേഷം റീസൈക്ലിങ്ങിന് വിദേയമാക്കും.

വൈകന്നേരം 3 മണിക്ക് ബിഎസ്എൻഎൽ കംമ്യൂണിറ്റി ഹാളിൽ RAM പ്രസിഡന്റ് പ്രഭാകരക്കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലിനീകരണ നിയന്ത്രണം എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ചുള്ള വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ പ പ്രൊഫസർ ഡോ. എ. അച്ചുതൻ ഇക്കോ ഗാർഡ്സ് ചെയർമാൻ സബിത് പോൾ എന്നിവർ സംസാരിച്ചു.  റെസിഡൻഷ്യൽ കോൺഫഡറേഷൻ പ്രസിഡന്റ് താഹ , ബ്ലഡ് ഡോണേർസ് കേരള കാലിക്കറ്റ് ട്രഷറർ ഷബീർ കാവൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു'

ഇക്കോ ഗാർഡ്സ് ഫൗണ്ടേഷൻ തുടർന്നു നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിലും വളണ്ടിയർമാർക്ക്  പ്രവർത്തിക്കാവുന്നതാണ് 
???? +91 8547 457 040Tags:
loading...