വാര്‍ത്താ വിവരണം

പുറച്ചേരി കേശവതീരത്ത് സ്‌നേഹാദരവ്

24 July 2018
Reporter: pilathara.com

പിലാത്തറ: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച കേസന്വേഷണത്തില്‍ അസാമാന്യ വൈദഗ്ദ്യം തെളിയിച്ച ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലനെ പുറച്ചേരി കേശവതിരം ആയുര്‍വ്വേദ ഗ്രാമത്തില്‍ പൗരാവലി ആദരിച്ചു. സ്‌നേഹാധര സംഗമം സി.ആര്‍.പി.എഫ്. റിട്ട.ഐ.ജി.കെ.വി.മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.

കേശവ തീരം മാനേജിംഗ് ഡയറക്ടര്‍ വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, ഡോ: കെ.ഗോപിനാഥ് എന്നിവര്‍ ആദരഭാഷണം നടത്തി. എയര്‍ഹോസ്റ്റസായി തിരഞ്ഞെടുത്ത കുമാരി വി.എം.അശ്വതിയെ അനുമോദിച്ചു. ഹോപ്പ് ഡയറക്ടര്‍ കെ.എസ് ജയമോഹന്‍, വി.വി.രവീന്ദ്രന്‍, എം പി. മധുസൂദനന്‍, എം.അനില്‍കുമാര്‍, കെ.എസ്. ശംഭു എന്നിവര്‍ സംസാരിച്ചു.



whatsapp
Tags:
loading...