വാര്‍ത്താ വിവരണം

വെബ്സൈറ്റ് ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു

30 July 2018
Reporter: Shuhail Chattiol
വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിക്കുന്നു

കുഞ്ഞിമംഗലം : കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വെബ് സൈറ്റ് ഉദ്ഘാടനവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 

ആർച്ചി കൈറ്റ്സ് ഓൺലൈൻ ബിസിനസ് സൊലൂഷൻ പിലാത്തറ നിർമ്മിച്ചു നൽകിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ പി പി നിർവ്വഹിച്ചു. എം ടി പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ, സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥി ആയി. പി വി തമ്പാൻ, എം വി അശോകൻ, എം പി തിലകൻ, തയ്യിൽ താജുദ്ദീൻ, എം വി ശശിധരൻ ജോത്സ്യർ, ഗണേഷ് ബി, ടി എൻ മധു മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുഖ്യാതിഥി സിനിമ, സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ സംസാരിക്കുന്നു

Tags:
loading...